Latest News

പ്രധാനമന്ത്രിയെ കണ്ട് കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടി; ശീതള്‍ ശ്യാമിന്റെ പോസ്റ്റിന് മറുപടിയുമായി ഗോകുല്‍ സുരേഷ്; നെഗറ്റീവ് മാത്രം ഛര്‍ദിക്കുന്നെന്ന് വിമര്‍ശനം

Malayalilife
 പ്രധാനമന്ത്രിയെ കണ്ട് കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടി; ശീതള്‍ ശ്യാമിന്റെ പോസ്റ്റിന് മറുപടിയുമായി ഗോകുല്‍ സുരേഷ്; നെഗറ്റീവ് മാത്രം ഛര്‍ദിക്കുന്നെന്ന് വിമര്‍ശനം

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങുങ്ങള്‍ ഇന്നലെ വലിയ ആഗോഷത്തോടെയാണ് നടന്നത്. ഗുരുവായൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തിരുന്നു. ഇതാണയിരുന്നു ഈ വിവാഹത്തിലെ ഏറെ പ്രതീക്ഷ. അതേസമയം ഇതേചൊല്ലി വലിയ ഹേറ്റും സൈബറിടത്തില്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ സഹോദരിയുടെ വിവാഹ ദിനത്തില്‍ വിമര്‍ശിച്ചെത്തിയവര്‍ക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ്. സമൂഹമാധ്യമത്തില്‍ വന്ന നെഗറ്റീവ് കമന്റുകള്‍ക്കാണ് ഗോകുല്‍ സുരേഷിന്റെ മറുപടി. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശീതള്‍ ശ്യാമിന്റെ പോസ്റ്റിനാണ് ഗോകുല്‍ മറുപടിയിട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്ത് നടന്‍ മമ്മൂട്ടി കൈകെട്ടി നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ''വേറെ ആളെ നോക്ക്'' എന്നാണ് ശീതള്‍ കുറിച്ചത്. ഇതിന് താഴെയാണ് ഗോകുല്‍ പ്രതികരിച്ചത്. 'ചില ആളുകള്‍ ഇങ്ങനെയാണ്, പകുതി വിവരങ്ങള്‍ മാത്രം വിഴുങ്ങുകയും നെഗറ്റീവ് മാത്രം ഛര്‍ദിക്കുകയും ചെയ്യുകയാണ് അവരുടെ ജോലി',എന്നായിരുന്നു ഗോകുലിന്റെ കുറിപ്പ്. ഇതിന് താഴെയായി സഹോദരിയുടെ വിവാഹമല്ലേ ഗോകുല്‍ ആഘോഷിക്കൂവെന്ന് ശീതള്‍ മറുപടി നല്‍കിയിട്ടുമുണ്ട്.

അതേസമയം ശീതളിന്റെ പോസ്റ്റിന് താഴെ ഗോകുലിനെ പിന്തുണച്ച് നിരവധി പേരാണ് കമന്റ് ചെയ്തത്. ചിലര്‍ തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ചിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്. മമ്മൂട്ടിയും അതേ വേദിയില്‍ മോദിയെ വണങ്ങുകയും അക്ഷതം സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് കാണിക്കുന്ന ചിത്രങ്ങളും പലരും പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ കാണുമ്പോള്‍ കൈ കൂപ്പി വണങ്ങുന്നതില്‍ എന്ത് തെറ്റാണ് ഉള്ളതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

Seethal Syam about modi visit

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക