ബോളിവുഡ് താരം സുശാന്ത് സിങ്ങിന്റെ മരണത്തെക്കുറിച്ചുളള അന്വേഷണങ്ങളും മറ്റും വലിയ ചര്‍ച്ചയാവുകയാണ്. വിഷാദരോഗത്തിനടിമയായ താരം ആത്മഹത്യ ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനെതിരെ അദ്ദേഹത്തിന്റെ കുടുബംവും സുഹൃത്തുക്കളും ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. സുശാന്തിന്റെ മരണം അന്വേഷിച്ച് ഒടുവില്‍ ലഹരിക്കേസില്‍ എത്തിയിരിക്കയാണ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍. ലഹരിക്കേസില്‍ സുശാന്തിന്റെ കാമുകിയ റിയയെ അറസ്റ്റ് ചെയ്തതോടെ കൂടുതല്‍ പ്രമുഖരിലേക്കും അന്വേഷണമെത്തി. ഇപ്പോള്‍ ലഹരിക്കേസില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്ത നടി സാറാ അലിഖാന്റെ വെളിപ്പെടുത്തലുകളാണ് ശ്രദ്ധനേടുന്നത്.
സുശാന്ത് സിങ് രാജ്പുത്തുമായി പ്രണയത്തിലായിരുന്നുവെന്നാണ് സാറ അലിഖാന്‍ വെളിപ്പെടുത്തുന്നത്.. 2019 ജനുവരിയില്‍ സുശാന്തുമായി പിരിഞ്ഞെന്നും സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതില്‍ സുശാന്ത് വിശ്വസ്തനല്ലെന്ന് ബോധ്യം വന്നതിനാലാണ് സൗഹൃദം അവസാനിപ്പിച്ചതെന്നും സാറ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് മൊഴി നല്‍കി. സുശാന്തുമായി തനിക്ക് നല്ല സൗഹൃദമുണ്ടായിരുന്നെന്നും എന്നാല്‍, ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി.
കേദാര്‍നാഥ് എന്ന സിനിമ മുതലാണ് സുശാന്തുമായി സൗഹൃദത്തിലാവുന്നത്. സിനിമയുടെ സെറ്റില്‍വെച്ച് സിഗരറ്റ് വലിച്ചിട്ടുണ്ട്, മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല -സാറ പറഞ്ഞു. സാറാ അലിഖാന്റെ ആദ്യ ചിത്രമായിരുന്നു കേദാര്‍നാഥ്. ഈ സിനിമയ്ക്കു ശേഷം സാറയും സുശാന്തും സുഹൃത്തുക്കളും ബാങ്കോക്കില്‍ വിദേശയാത്ര നടത്തിയിരുന്നു. അവിടെവച്ചുള്ള ഇവരുടെ ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
സുശാന്തുമായി നിരവധി ഇടങ്ങളില്‍ ഒന്നിച്ച് സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും മയക്കുമരുന്ന് താന്‍ ഒരിക്കലും ഉപയോഗിച്ചിട്ടില്ല. കേദാര്‍നാഥിന്റെ ചിത്രീകരണസമയത്ത് സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്ന റിയാ ചക്രവര്‍ത്തിയുടെ വെളിപ്പെടുത്തല്‍ സാറാ അലിഖാന്‍ നിഷേധിച്ചു. സാറാ ആലിഖാന്‍ സുശാന്തുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അധികാരികള്‍ക്ക് കൈമാറി.