Latest News

ദുല്‍ഖറിന്റെ നായികയാവാന്‍ സാമന്ത മലയാളത്തിലേക്ക്; ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന സിനിമ കിങ് ഓഫ് കൊത്തയില്‍ താരങ്ങള്‍ ഒന്നിക്കുമെന്ന് റിപ്പോര്‍ട്ട്

Malayalilife
ദുല്‍ഖറിന്റെ നായികയാവാന്‍ സാമന്ത മലയാളത്തിലേക്ക്; ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന സിനിമ കിങ് ഓഫ് കൊത്തയില്‍ താരങ്ങള്‍ ഒന്നിക്കുമെന്ന് റിപ്പോര്‍ട്ട്

തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം കിങ് ഓഫ് കൊത്തയില്‍ നടി ഹീറോയിനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്്. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന സിനിമയാണ് കിങ് ഓഫ് കൊത്ത.

സിനിമാ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ഏകദേശം പൂര്‍ത്തിയായി, 'കിംഗ് ഓഫ് കോത' ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യമോ ആരംഭിക്കുമെന്ന് സംവിധായകന്‍ തന്നെ പറഞ്ഞു. ചിത്രത്തിന്റെ കാസ്റ്റിംഗിന്റെ തിരക്കിലാണെന്നും എല്ലാം പൂര്‍ത്തിയായതിന് ശേഷം ഔദ്യോഗിക അപ്ഡേറ്റ് പ്രഖ്യാപിക്കുമെന്നും സംവിധായകന്‍ പറഞ്ഞു. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. 'കോത' എന്ന പട്ടണത്തില്‍ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് കഥ.


തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിനേത്രികളില്‍ ഒരാളാണ് സാമന്ത. ഫാമിലി മാന്‍ 2 വെബ് സീരിസിന് ശേഷം തന്റെ പ്രതിഫലം അഞ്ചു കോടി രൂപയായി നടി ഉയര്‍ത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള പുഷ്പയിലെ ഗാന രംഗത്തിന് അഞ്ചു കോടി രൂപയോളം ഇവര്‍ പ്രതിഫലം പറ്റിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈത്താണ്ടി വരുവായ എന്ന തമിഴ് ചിത്രത്തിലൂടെ 2010ലാണ് സാമന്ത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

Samantha to romance Dulquer Salmaan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക