സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുമോ?  വാരിയെല്ലിന്റെ ഭാഗത്തായുള്ള ചായ് ടാറ്റൂ കാണിച്ച ചിത്രം പങ്ക് വച്ച സാമന്ത; ചര്‍ച്ച ചൂടുപിടിക്കുന്നു

Malayalilife
സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുമോ?  വാരിയെല്ലിന്റെ ഭാഗത്തായുള്ള ചായ് ടാറ്റൂ കാണിച്ച ചിത്രം പങ്ക് വച്ച സാമന്ത; ചര്‍ച്ച ചൂടുപിടിക്കുന്നു

തെന്നിന്ത്യയില്‍ നിരവധി ആരാധകരുണ്ടായിരുന്ന താരദമ്പതിമാരായിരുന്നു സാമന്തയും നാഗചൈതന്യയും. നീണ്ടകാലത്തെ പ്രണയത്തിനൊടുവില്‍ 2017 ഒക്ടോബറില്‍ ഇരുവരും വിവാഹിതരായി. എന്നാല്‍ 2021 ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. വേര്‍പിരിയുന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ സാമന്തയും നാഗചൈതന്യയും ആരാധകരെ അറിയിച്ചിരുന്നു. 

നാഗചൈതന്യയുടെ പേരില്‍ 'ചായ്' എന്നൊരു ടാറ്റൂ സാമന്ത ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെ പങ്കുവച്ച ചിത്രങ്ങളില്‍ അത് അപ്രത്യക്ഷമായിരുന്നു. ഇതോടെ താരം ടാറ്റൂ നീക്കം ചെയ്തുവെന്ന വാര്‍ത്തകളും എത്തിയിരുന്നു. എന്നാല്‍ ഈ ടാറ്റൂ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സാമന്ത പങ്കുവച്ച പുതിയ പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വാരിയെല്ലിന്റെ ഭാഗത്തുള്ള ചായ് എന്ന ടാറ്റൂ കാണിച്ചുകൊണ്ടുള്ള ചിത്രമാണ് സാമന്ത പങ്കുവച്ചിരിക്കുന്നത്. 

ചായ് എന്ന ടാറ്റൂവുമായുള്ള ചിത്രം എത്തിയതോടെ ഇരുവരും വീണ്ടും ഒരുമിക്കുകയാണെന്ന് വ്യക്തമായി കഴിഞ്ഞു . ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും നടക്കുന്നു.

Samantha flaunts Chay tattoo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES