വിവാഹ ജീവിതം പരാജയമായത് എന്റെ ആരോഗ്യത്തെയും ജോലിയെയും ബാധിച്ചു; കഴിഞ്ഞ രണ്ട് വര്‍ഷമായി വേദന സഹിക്കുന്നു; എന്റെ വേദനകളോട് ഞാനിപ്പോള്‍ യുദ്ധം ചെയ്യുകയാണ്; സമാന്ത മനസ് തുറക്കുമ്പോള്‍

Malayalilife
 വിവാഹ ജീവിതം പരാജയമായത് എന്റെ ആരോഗ്യത്തെയും ജോലിയെയും ബാധിച്ചു; കഴിഞ്ഞ രണ്ട് വര്‍ഷമായി വേദന സഹിക്കുന്നു; എന്റെ വേദനകളോട് ഞാനിപ്പോള്‍ യുദ്ധം ചെയ്യുകയാണ്; സമാന്ത മനസ് തുറക്കുമ്പോള്‍

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന നായികമാരിലൊരാളാണ് സാമന്ത റൂത്ത് പ്രഭു. ഇപ്പോഴിതാ നാഗചൈതന്യയുമായി ബന്ധം വേര്‍പെടുത്തിയതിന് ശേഷമുള്ള ജീവിതത്തില്‍ തനിക്ക് നിരവധി പ്രശ്‌നങ്ങളുണ്ടായെന്ന് ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ് സാമന്ത. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നിരവധി വെല്ലുവിളികള്‍ നേരിട്ടെന്നും സാമന്ത പറയുന്നു.വിവാഹമോചനത്തിന് പിന്നാലെ മൈസ്റ്റൈറ്റിസ് രോഗവും താരത്തെ പിടിപെട്ടത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

സമാന്തയുടെ വാക്കുകള്‍ ഇങ്ങനെ;

വിവാഹ ജീവിതത്തിലെ പരാജയം എന്റെ ആരോഗ്യത്തെയും ജോലിയെയും വല്ലാതെ ബാധിച്ചു. തിന്മയുടെ ശക്തി ബാധിച്ചത് പോലെ ആയിരുന്നു അത്. അത്രത്തോളം വേദന കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ സഹിച്ചു. അന്നേരം ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലൂടെ പോയ അഭിനേതാക്കളെ കുറിച്ച് വായിച്ചു. അവര്‍ എങ്ങനെയാണ് പ്രശ്നങ്ങളെ തരണം ചെയ്തതെന്ന് അറിഞ്ഞു.

അങ്ങനെയാണ് എന്റെ വിഷാദത്തില്‍ നിന്നും രക്ഷപ്പെട്ടത്. ശരിക്കും അവരുടെ കഥകളാണ് എന്നെ സഹായിച്ചത്. എല്ലാം തരണം ചെയ്യാന്‍ ശക്തിയും ഊര്‍ജ്ജവും എനിക്ക് നല്‍കി. അവര്‍ക്ക് അങ്ങനെ ചെയ്യാന്‍ പറ്റുമെങ്കില്‍ എന്തുകൊണ്ട് എനിക്കായിക്കൂടാ എന്ന ചിന്ത വന്നു. രാജ്യത്തിന് ആയിരക്കണക്കിന് പേരുടെ സ്നേഹം ലഭിക്കുന്ന താരമാകാന്‍ എനിക്ക് സാധിച്ചെങ്കില്‍ അത് വിലമതിക്കാനാകാത്ത സമ്മാനമല്ലേന്ന് ചിന്തിച്ചു.

ആ സ്നേഹത്തോട് നീതി പുലര്‍ത്തണമെന്ന് തോന്നി. അല്ലാതെ എത്ര ബ്ലോക് ബസ്റ്ററുകളെന്നോ അവാര്‍ഡുകളെന്നോ അല്ല നോക്കേണ്ടത്. എന്റെ ജീവിതം ഇങ്ങനെ പരസ്യമായി പോയത് ഞാന്‍ കാര്യമാക്കുന്നില്ല. എന്റെ വേദനകളോട് ഞാനിപ്പോള്‍ യുദ്ധം ചെയ്യുകയാണ്. സമാനമായ അവസ്ഥയിലൂടെ പോകുന്ന എല്ലാവര്‍ക്കും അത് തരണം ചെയ്യാനുള്ള ശക്തി ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയാണ്.

ഗൗതം വാസുദേവ് മോനോന്‍ സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായെയുടെ തെലുങ്ക് റീമേക്കായ 'യേ മായ ചേസാവെ' എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയ നടിയാണ് സാമന്ത. ചിത്രത്തിലെ നായകന്‍ നാഗ ചൈതന്യയായിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും 2017 ല്‍ വിവാഹിതരാകുകയും ചെയ്തിരുന്നു. എന്നാല്‍ 2021 ഓടെ ഇരുവരും വേര്‍പിരിയുകയായിരുന്നു.

Samantha Prabhu Talks About Her Marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES