തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സാമന്തയും നാഗചൈതന്യയും. വിവാഹത്തിനു ശേഷം സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരം തന്റ ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ സംവാദിക്കാറുണ്ട്. ആരാധകരുടെ ചോദ്യത്തിന് കൃത്യമായ മറുപടിയു നടി നല്‍കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നടി ഒരു ആരാധകനു നല്‍കിയ മറുപടിയാണ്.
കഴിഞ്ഞ ദിവസം വിമാനം വൈകിയതിനാല്‍ സാമന്ത ആരാധകരോട് സംവദിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് എല്ലാം മറുപടിയുമായി സാമന്ത എത്തി.ഇതിനിടെയാണ് ഒരു ആരാധകന്‍ ചോദിച്ചത് സാമന്ത ഗര്‍ഭിണിയാണോ എന്നായിരുന്നു. എപ്പോഴാണ് കുട്ടി ഉണ്ടാകുക എന്ന തരത്തിലായിരുന്നു ചോദ്യം. ഇതിനാണ് നടി മാസ് മറുപടി നല്കിയത്.
എന്റെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ താത്പര്യം പ്രകടിപ്പിക്കുന്ന എല്ലാവര്‍ക്കും എന്ന് പറഞ്ഞായിരുന്നു മറുപടി. 2020 ഓഗസ്റ്റ് 7-ന് രാവിലെ 7 മണിക്ക് എനിക്ക് കുഞ്ഞുണ്ടാകും എന്നായിരുന്നു മറുപടി.സമാന്തയുടെ മറുപടിയ്ക്ക് കയ്യടിച്ച് പ്രേക്ഷകര്‍ രംഗത്തെത്തിയിട്ടുണ്ട്.
നീണ്ട നാളത്തെ പ്രണയത്തിന് ശേഷം 2017 ലാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരായത്.