ബോളിവുഡ് ഒരു കാലത്ത് ഏറെ ആഘോഷിച്ച പ്രണയമായിരുന്നു സല്മാന്-ഐശ്വര്യ പ്രണയം. ഇരുവരും പിരിഞ്ഞ ശേഷം ഒരുമിച്ചൊരു വേദിയില്‍ പോലും പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ ഏറെ ചര്‍ച്ചയാകുന്നത് ബോളിവുഡ് ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ പാര്‍ട്ടിയില്‍ ഇവര്‍ ആശ്ലേഷിച്ചോ ഇല്ലയോ എന്നതാണ്. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സത്യം പുറത്തു വന്നിരിക്കകയാണ്.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ ആഘോഷിക്കപ്പെട്ടത് ബോളിവുഡ് താരങ്ങള്‍ മനീഷ് മല്‍ഹോത്രയുടെ പാര്‍ട്ടിയില്‍ തിളങ്ങിയ ചിത്രങ്ങളാണ്. ബോളിവുഡിലെ ഏറ്റവും വിലയേറിയ ഡിസൈനര്‍ നടത്തിയ പാര്‍ട്ടിയില്‍ ബോളിവുഡ് താരങ്ങള്‍ ശരിക്കും തിളങ്ങിയാണ് എത്തിയത്. അതിന്റെ അനവധി നിരവധി ചിത്രങ്ങള്‍ ബോളിവുഡ് പപ്പരാസികള്‍ പുറത്തുവിടുന്നുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ അതില്‍ ഏറ്റവും വൈറലായത് സല്മാന്ഖാന് ഒരു സ്ത്രീയെ ആശ്ലേഷിക്കുന്ന ചിത്രമാണ്. അത് ഐശ്വര്യ റായ് ആണെന്ന തരത്തില്‍ വലിയ അഭ്യൂഹങ്ങള്‍ വന്നിരുന്നു. ഐശ്വര്യ പാര്‍ട്ടിക്കെത്തിയപ്പോള്‍ ധരിച്ച വസ്ത്രത്തിന്റെ നിറമാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.
ഐശ്വര്യ ധരിച്ച് സല്‍വാര്‍ കമ്മീസിന് സമാനമായിരുന്നു സല്മാന് കെട്ടിപ്പിടിക്കുന്ന സ്ത്രീയുടെ വേഷവും. ഈ ചിത്രങ്ങള്‍ വൈറലായതോടെ ഇത് ഐശ്വര്യയാണ് എന്ന തരത്തിലാണ് ആരാധകര്‍ പ്രതികരിച്ചു. ഹം ദില്‍ ചുപ്കെ സനം 2 നിര്‍മ്മിക്കാന്‍ പറ്റിയ ടൈം എന്ന് സഞ്ജയ് ലീല ബന്‍സാലിയെ ടാഗ് ചെയ്ത് കമന്റിട്ടവര്‍ വരെയുണ്ട്. ഇത് കണ്ടിട്ട് സ്വപ്നസമാനം, മറ്റൊരു യൂണിവേഴ്സില് സംഭവിക്കും പോലെ എന്ന് കമന്റിട്ടവരുമുണ്ട്.
ഒടുവില്‍ സല്മാന് ആശ്ലേഷിച്ച സ്ത്രീ ആരാണെന്ന് തെളിഞ്ഞിട്ടുണ്ട്. നടന് സൂരജ് പച്ചോളിയുടെ സഹോദരി സന പച്ചോളിയായിരുന്നു അത്. ഇവരെയാണ് സല്മാന് കെട്ടിപ്പിടച്ചത്. ഐശ്വര്യയുടെ സമാനമായ വേഷമാണ് ഇവരും ധരിച്ചിരുന്നത്. അതോടെ സര്‍പ്രൈസ് എന്ന് കരുതിയ സല്മാന് ഐശ്വര്യ ഹഗ്ഗ് റൂമറും ഇല്ലതായി, പോസ്റ്റും അപ്രത്യക്ഷ്യമായി.