താങ്കള്‍ പ്രധാനമന്ത്രിയായിരിക്കുന്ന ഈ രാജ്യത്ത് മനുഷ്യര്‍ ശ്വാസം കിട്ടാതെ മരിച്ചു വീഴുമ്പോൾ താങ്കളെന്താണ് ചെയ്യുന്നത്; കുറിപ്പ് പങ്കുവച്ച് നടി രേവതി സമ്പത്ത്

Malayalilife
 താങ്കള്‍ പ്രധാനമന്ത്രിയായിരിക്കുന്ന ഈ രാജ്യത്ത് മനുഷ്യര്‍ ശ്വാസം കിട്ടാതെ മരിച്ചു വീഴുമ്പോൾ  താങ്കളെന്താണ് ചെയ്യുന്നത്; കുറിപ്പ് പങ്കുവച്ച് നടി രേവതി സമ്പത്ത്

രേവതി സമ്പത്ത് എന്ന പേര് മലയാളികളില്‍ ആദ്യമായി കേട്ടത് നടന്‍ സിദ്ധിക്കിനെതിരെ മുന്‍ മോഡലും നടിയുമായ രേവതി മീ ടൂ ആരോപണം ഉയര്‍ത്തിയപ്പോഴാണ്. തുടർന്ന് ഈ പേരും പേരിനുടമയെയും മലയാളികൾക്ക് ഏറെ സുപരിചിതമായി. എന്നാൽ ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി നടി രേവതി സമ്പത്ത് രംഗത്ത് എത്തിയിരിക്കുകയാണ്. സാധാരണക്കാരന്‍ മരണം മുന്നില്‍ കണ്ട് ഭീതിയോടെ നില്‍ക്കുമ്ബോള്‍ അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാതെ ടിവിയില്‍ വന്ന് സംസാരിച്ച്‌ പോകുന്ന നിങ്ങളെ ജനങ്ങള്‍ തെരുവില്‍ വിചാരണ ചെയ്യും എന്ന് രേവതി തന്റെ കുറിപ്പിലൂടെ തുറന്ന് പറയുന്നത്.

രേവതി സമ്പത്തിന്റെ  കുറിപ്പ്:

മോദി, നിങ്ങള്‍ക്ക് മനഃസാക്ഷി എന്നൊന്നുണ്ടെങ്കില്‍ എങ്ങനെയാണ് ഉറങ്ങാന്‍ കഴിയുന്നത്. താങ്കള്‍ പ്രധാനമന്ത്രിയായിരിക്കുന്ന ഈ രാജ്യത്ത് മനുഷ്യര്‍ ശ്വാസം കിട്ടാതെ മരിച്ചു വീഴുമ്ബോള്‍ താങ്കളെന്താണ് ചെയ്യുന്നത്? നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ കൊടിപിടിച്ച മനുഷ്യര്‍ പോലും ഈ ശവങ്ങള്‍ക്കിടയില്‍ കിടപ്പുണ്ടാകില്ലേ? ശ്വാസം എടുക്കാനാവാതെ നീറുന്നുണ്ടാകില്ലേ?

അവരില്‍ അതിജീവിച്ചു തിരിച്ചു വരുന്ന മനുഷ്യരുണ്ടെങ്കില്‍ നിങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളിലെ മുന്നണി പോരാളികള്‍ അവരായിരിക്കും. ഈ കാലത്ത് സാധാരണക്കാര്‍ മരണം മുന്നില്‍ കണ്ട് ഭീതിയോടെ നില്‍ക്കുമ്ബോള്‍ അവര്‍ക്കു വേണ്ടി ഒന്നും ചെയ്യാതെ ടിവിയില്‍ വന്ന് ചിലച്ചിട്ടു പോകുന്ന നിങ്ങളെ തെരുവില്‍ ജനങ്ങള്‍ വിചാരണ ചെയ്യും.

മോദി ഇന്ത്യയെ കാര്‍ന്നുത്തിന്നുന്ന പുഴുവാണ് എന്നെഴുതിയതിന്റെ പേരില്‍ ധാരാളം സൈബര്‍ അബ്യൂസുകള്‍ പണ്ട് നേരിട്ടിരുന്നു. ഞാന്‍ ക്ഷമ ചോദിക്കുന്നു.. സ്വന്തം ജനങ്ങള്‍ ശ്വാസം കിട്ടാതെ മരിക്കുമ്ബോള്‍ നിര്‍ലജ്ജം കച്ചവട താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്ന ഒരു ജീര്‍ണ്ണതയെ നിങ്ങളുടെ പേര് വിളിച്ചതിന്. പുഴുക്കളേ നിങ്ങളെന്നോട് ക്ഷമിക്കൂ..

Read more topics: # Revathy sampath,# note about pm modi
Revathy sampath note about pm modi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES