മുല്ലപ്പൂ ചൂടി സാരിയിൽ അതിമനോഹരി യായി രമ്യ നമ്പീശൻ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
 മുല്ലപ്പൂ ചൂടി സാരിയിൽ അതിമനോഹരി യായി രമ്യ നമ്പീശൻ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സംഗീതത്തിലും അഭിനയത്തിലും എല്ലാം തന്നെ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച താരമാണ് നമ്പീശൻ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച താരം മലയാളത്തിൽ അവസരങ്ങൾ കുറഞ്ഞതോടെ അന്യഭാഷയിലേക്ക്  ചേക്കേറുകയായിരുന്നു.  സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ താരം പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

 സോഷ്യൽ മീഡിയയിൽ സാരിയണിഞ്ഞ് മുല്ലപ്പൂ ചൂടിയ രമ്യയുടെ മനോഹരമായ ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.  രമ്യയുടെ പുത്തൻ മേക്കോവർ മേക്കപ്പ് ആർട്ടിസ്റ്റ് ജോ ആണ് നടത്തിയത് . ഫേസ്‌ബുക്കിൽ പങ്കു വച്ച രമ്യയുടെ ഈ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്.

അടുത്തിടെ  താരം നിലപാടുകള്‍ വ്യക്തമാക്കിയതുമായി ബന്ധപ്പെട്ട് തനിക്ക് അവസരങ്ങള്‍ നഷ്ടമായതായി എന്ന്   വെളിപ്പെടുത്തിയിരുന്നു .  പിന്നീട് തനിക്ക് അവസരങ്ങള്‍ ലഭിച്ചത് സുഹൃത്തുക്കളുടെ സിനിമകളില്‍ മാത്രമാണ്. ആരുമായി വ്യക്തിപരമായ വിദ്വേഷമില്ലെന്നും രമ്യ  തുറന്ന് പറഞ്ഞിരുന്നു.

"പറയാനുള്ള കാര്യങ്ങള്‍ പറയുകയാണ് ചെയ്തത്. അത് എപ്പോഴും ചെയ്യും. ഈ സംഭവത്തിന് ശേഷം താരസംഘടനയില്‍ ചില മാറ്റങ്ങള്‍ വന്നിരുന്നുവെന്ന് തോന്നുന്നു. ഇപ്പോള്‍ താന്‍ സംഘടനയിലില്ല. പുറമെ നിന്ന് വിലയിരുത്തുമ്പോള്‍ മാറ്റങ്ങളുള്ളതായാണ് തനിക്ക് തോന്നുന്നത് . " ഇത്തരത്തിലാണ് രമ്യ അന്ന് പ്രതികരിച്ചിരുന്നത്.

Read more topics: # Remya nambheeshan pics goes viral
Remya nambheeshan pics goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES