മാനേജര്‍ കബളിപ്പിച്ചിട്ടില്ല; വ്യക്തിപരമായ കാരണങ്ങളാല്‍ സൗഹാര്‍ദ്ദപരമായി പിരിയാന്‍ തീരുമാനിക്കുകയായിരുന്നു; മാനേജര്‍ 80 ലക്ഷം തട്ടിയെന്ന വാര്‍ത്തകളിലെ സത്യം പുറത്ത് വിട്ട് രശ്മിക മന്ദാന

Malayalilife
 മാനേജര്‍ കബളിപ്പിച്ചിട്ടില്ല; വ്യക്തിപരമായ കാരണങ്ങളാല്‍ സൗഹാര്‍ദ്ദപരമായി പിരിയാന്‍ തീരുമാനിക്കുകയായിരുന്നു; മാനേജര്‍ 80 ലക്ഷം തട്ടിയെന്ന വാര്‍ത്തകളിലെ സത്യം പുറത്ത് വിട്ട് രശ്മിക മന്ദാന

ശ്മിക മന്ദാനയെ കബളിപ്പിച്ച് മാനേജര്‍ 80 ലക്ഷം രൂപ തട്ടിയെടുത്തു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു.എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് രശ്മികയുമായി അടുത്ത വൃത്തങ്ങള്‍ ഇപ്പോള്‍.

മാനേജറുമായി രശ്മിക പിരിഞ്ഞുവെന്ന വാര്‍ത്ത സത്യം തന്നെയാണ് എന്നാല്‍ 80 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി എന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ് എന്നാണ് താരവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ''കബളിപ്പിച്ചെന്ന കാരണത്താല്‍ മാനേജറെ രശ്മിക പറഞ്ഞു വിട്ടെന്ന വാര്‍ത്ത തികച്ചും വാസ്തവ വിരുദ്ധവും വ്യാജവുമാണ്.'

തെന്നിന്ത്യയിലെ മാനേജര്‍ ഒരുപാട് കാലമായി താരത്തിനൊപ്പമുണ്ട്. അവരുടേതായ വ്യക്തിപരമായ കാരണങ്ങളാല്‍ ഇരുവരും സൗഹാര്‍ദപരമായി തന്നെ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു'' എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, സിനിമകളുമായി തിരക്കിലാണ് രശ്മിക ഇപ്പോള്‍. 'ആനിമല്‍' എന്ന ബോളിവുഡ് ചിത്രമാണ് രശ്മികയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. 'പുഷ്പ 2'വിലാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്. ഇത് കൂടാതെ 'റെയിന്‍ബോ' എന്ന ചിത്രവും രശ്മികയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.

Rashmika Mandanna Denies News Of Being Duped

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES