Latest News

മണിരത്‌നം കമല്‍ ഹാസന്‍ ചിത്രം 'തഗ് ലൈഫ്' ചിത്രീകരണം പൂര്‍ത്തിയായി 

Malayalilife
മണിരത്‌നം കമല്‍ ഹാസന്‍ ചിത്രം 'തഗ് ലൈഫ്' ചിത്രീകരണം പൂര്‍ത്തിയായി 

മല്‍ ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ഓരോ അപ്ഡേറ്റും ട്രന്‍ഡിങ് ആയിമാറിയ ചിത്രമാണ് തഗ് ലൈഫ്. നീണ്ട 37 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കമല്‍ ഹാസനും മണി രത്‌നവും ഒന്നിക്കുന്നത്. ജോജു ജോര്‍ജ് ,തൃഷ, അഭിരാമി,ഐശ്വര്യാ ലക്ഷ്മി, നാസര്‍ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്.

തഗ് ലൈഫിന്റെ ചിത്രീകരണം പൂര്‍ത്തിയായ വിവരം നിര്‍മ്മാതാക്കള്‍ ഇന്ന് ഒഫീഷ്യലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്‌നത്തിന്റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

മണി രത്നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. രവി കെ ചന്ദ്രന്‍ ആണ് തഗ് ലൈഫിന്റെ ഛായാഗ്രാഹകന്‍. അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പി ആര്‍ ഓ പ്രതീഷ് ശേഖര്‍. 

 

Read more topics: # തഗ് ലൈഫ്.
Thug Life KH234 SHOOT

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക