Latest News

എന്റെ പ്രിയപ്പെട്ട  അമ്മയും അപ്പായും ഒരുമിച്ചിട്ട് 43 വര്‍ഷങ്ങള്‍; അവര്‍ കൈമാറിയ മാലയും മോതിരങ്ങളും അമ്മ വിലമതിക്കുകയും അപ്പയെ ധരിപ്പിക്കുകയും ചെയ്യുന്നു;രജനീകാന്തിനും ലതക്കും വിവാഹ വാര്‍ഷിക ആശംസകളുമായി മകള്‍ സൗന്ദര്യ 

Malayalilife
 എന്റെ പ്രിയപ്പെട്ട  അമ്മയും അപ്പായും ഒരുമിച്ചിട്ട് 43 വര്‍ഷങ്ങള്‍; അവര്‍ കൈമാറിയ മാലയും മോതിരങ്ങളും അമ്മ വിലമതിക്കുകയും അപ്പയെ ധരിപ്പിക്കുകയും ചെയ്യുന്നു;രജനീകാന്തിനും ലതക്കും വിവാഹ വാര്‍ഷിക ആശംസകളുമായി മകള്‍ സൗന്ദര്യ 

തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള നടനാണ് രജനികാന്ത്. സ്റ്റൈല്‍ മന്നനായി അറിയപ്പെടുന്ന നടന്‍ ഇന്നും താരരാജാവായി വാഴുകയാണ്. ഇതിനൊപ്പം നല്ലൊരു കുടുംബനാഥന്‍ കൂടിയാണെന്നുള്ളത് ശ്രദ്ധേയമാണ്. നടി ലതയുമായിട്ടുള്ള രജനികാന്തിന്റെ ദാമ്പത്യ ജീവിതം മനോഹരമായൊരു വര്‍ഷം കൂടി പൂര്‍ത്തിയാക്കി എന്നതാണ് ഏറ്റവും പുതിയ വിവരം.

നിരവധി താരങ്ങളും ആരാധകരുമാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയത്. മകള്‍ സൗന്ദര്യയും മാതാപിതാക്കള്‍ക്കള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ' എന്റെ പ്രിയപ്പെട്ട  അമ്മയും അപ്പായും ഒരുമിച്ചിട്ട് 43 വര്‍ഷങ്ങള്‍... എപ്പോഴും പരസ്പരം താങ്ങായി നില്‍ക്കുന്നു. 43 വര്‍ഷം മുമ്പ് അവര്‍ കൈമാറിയ മാലയും മോതിരങ്ങളുഎല്ലാ വര്‍ഷവും അമ്മ വിലമതിക്കുകയും അപ്പയെ ധരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളെ രണ്ടുപേരും വളരെയധികം സ്‌നേഹിക്കുന്നു'' സൗന്ദര്യ എക്‌സില്‍ കുറിച്ചു.

1981 ഫെബ്രുവരി ഇരുപത്തിയാറിനാണ് രജനീകാന്തും ഭാര്യ ലതയും വിവാഹിതരാവുന്നത്. ഇന്ന് താരദമ്പിതമാര്‍ അവരുടൈ 43-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. മക്കളും മരുമക്കളുമടക്കം അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹവാര്‍ഷികാഘോഷമെന്നാണ് സൂചന. 

അതേ സമയം സമൂഹമാധ്യമങ്ങളിലൂടെ താരദമ്പതമാരുടെ പ്രണയകഥ കൂടി ചര്‍ച്ചയാവുകയാണിപ്പോള്‍.രജനികാന്ത് സിനിമയില്‍ നായകനായി അഭിനയിച്ച് തുടങ്ങിയ കാലത്താണ് ലതയുമായി പരിചയത്തിലാവുന്നത്. അന്ന് നടന്‍ നായകനായി അഭിനയിക്കുന്ന തില്ലു മല്ലു എന്ന സിനിമയുടെ ലൊക്കേഷനില്‍ അഭിമുഖം എടുക്കാന്‍ വന്ന പെണ്‍കുട്ടിയായിരുന്നു ലത രംഗാചരി. ആദ്യ കാഴ്ചയില്‍ തന്നെ ലതയോട് അടുപ്പം തോന്നിയ രജനികാന്ത് അത് നേരിട്ട് ചോദിക്കുകയായിരുന്നു.

അഭിമുഖം അവസാനിച്ച ഉടനെ ലതയോട് എന്നെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടോന്ന് രജനികാന്ത് ചോദിച്ചു. അങ്ങനൊരു ആഗ്രഹം ഉണ്ടെങ്കില്‍ തന്റെ മാതാപിതാക്കളോട് വന്ന് ചോദിക്കാനാണ് ലത മറുപടിയായി പറഞ്ഞത്. ഇഷ്ടം തോന്നിയത് സത്യമായത് കൊണ്ട് അധികം വൈകാതെ രജനികാന്ത് ലതയുടെ വീട്ടിലെത്തുകയും മാതാപിതാക്കളോട് തന്റെ ഇഷ്ടം പറയുകയും ചെയ്തു. ലതയുടെ വീട്ടുകാര്‍ക്കും ആ ബന്ധത്തിനോട് എതിര്‍പ്പില്ലായിരുന്നു.

ഒടുവില്‍ രജനികാന്തും ലതയും വിവാഹിതരായി. വിവാഹശേഷം ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തുഷ്ടമായൊരു ദാമ്പത്യ ജീവിതമാണ് ലത നയിച്ച് പോന്നത്. ഐശ്വര്യ, സൗന്ദര്യ എന്നിങ്ങനെ രണ്ട് പെണ്‍മക്കളുടെ അമ്മ എന്നതിലുപരി നാല് പേരക്കുട്ടികള്‍ കൂടി ലതയ്ക്കുണ്ട്. മക്കളുടെ ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്നങ്ങള്‍ മാത്രമാണ് രജനികാന്തും ലതയും നേരിട്ട പ്രധാന വെല്ലുവിളി.

മൂത്തമകള്‍ ഐശ്വര്യ രജനികാന്ത് നടന്‍ ധനുഷിനെ വിവാഹം കഴിച്ചു. ഈ ബന്ധം 2022 ല്‍ അവസാനിപ്പിച്ചു. ഇപ്പോള്‍ ഐശ്വര്യ സിംഗിള്‍ മദറായി ജീവിക്കുകയാണ്. ഇളയമകള്‍ സൗന്ദര്യയും വിവാഹം കഴിച്ച് ഒരു കുഞ്ഞ് ജനിച്ചതിന് ശേഷം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിരുന്നു. ശേഷം രണ്ടാമതും വിവാഹിതയായി

Read more topics: # രജനികാന്ത്.
Rajinikanth wife Latha celebrate 43 years of togetherness

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക