Latest News

ദിലീപ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതില്‍ തെറ്റെന്താണ്; അതൊക്കെ അദ്ദേഹത്തിന്റെ സ്വകാര്യതകളാണ്; ദിലീപിന് അനുകൂലമായി രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍

Malayalilife
ദിലീപ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതില്‍ തെറ്റെന്താണ്; അതൊക്കെ അദ്ദേഹത്തിന്റെ സ്വകാര്യതകളാണ്; ദിലീപിന് അനുകൂലമായി രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍

ലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ വ്യക്തിത്വത്തിന് ഉടമയാണ് രാഹുല്‍ ഈശ്വര്‍. തന്റെതായ നിലപാടുകൾ എല്ലാം തന്നെ തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ വെറുതേ വാദത്തിനായി പോലീസ് പറയുന്ന കാര്യങ്ങള്‍ കോടതിയില്‍ എത്തുമ്ബോള്‍ നിലനില്‍ക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍ തുറന്ന് പറയുകയാണ്. ഒരു മൊബൈലില്‍ നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ തിരിച്ചെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് പോലീസിന്റെ പരാജയമാണ്. എന്നാൽ നിക്ക് ലഭ്യമായ ഫോണുകള്‍ അന്വേഷണത്തിന് നല്‍കുകയാണ് ചെയ്തതെന്നും ഈ കേസുമായി യാതൊരു ബന്ധവുമില്ലാത്ത ചാറ്റുകള്‍ മറ്റുള്ളവരുടെ പ്രൈവസിക്ക് വേണ്ടി ഡിലീറ്റ് ചെയ്യുന്നതില്‍ എന്താണ് തെറ്റെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

രാഹുലിന്റെ വാക്കുകളിലേക്ക്

ആരാണ് ഫോണില്‍ നിന്നുള്ള തെളിവുകള്‍ കണക്ടഡ് ആണ് എന്ന് പറയേണ്ടത്? അത് തെളിയിക്കേണ്ട ഉത്തരവാദിത്തം പോലീസിന് തന്നെയല്ലേ? ഡിലീറ്റ് ചെയ്യപ്പെട്ട വിവരങ്ങളെ കുറിച്ച്‌ ആര്‍ക്കും യാതൊരു അറിവും നിലവില്‍ ഇല്ല. പ്രതി തെളിവാണ് ഡിലീറ്റ് ചെയ്തതെന്ന് കോടതിയില്‍ പ്രോസിക്യൂഷന് പറയണമെങ്കില്‍ അത് തെളിയിക്കാനുള്ള എന്തെങ്കിലും ഗ്രൗണ്ട് ഡീറ്റെയ്ല്‍സ് വേണ്ടതില്ലേ? ഈ കേസുമായി യാതൊരു ബന്ധവുമില്ലാത്ത ചാറ്റുകള്‍ മറ്റുള്ളവരുടെ പ്രൈവസിക്ക് വേണ്ടി ഡിലീറ്റ് ചെയ്യുന്നതില്‍ എന്താണ് തെറ്റ്? കാരണം പല വിവരങ്ങളും പോലീസ് ദുരുപയോഗം ചെയ്യുന്നത് നമ്മള്‍ കണ്ടതാണ്. പോലീസുകാരില്‍ നല്ലവരുണ്ട്. പക്ഷേ ചിലര്‍ തങ്ങളുടെ ഈഗോയ്ക്കും വാശിക്കും വേണ്ടി പല തരത്തിലും ഇടപെടാറുണ്ട്. തന്റെ അളിയനായ സുരാജുമായി നടത്തിയ സംഭാഷണങ്ങള്‍ ദിലീപിനെ സംബന്ധിച്ച്‌ സ്വകാര്യ സംഭാഷണമാണ്. അത് അങ്ങനെയല്ലെന്ന് തെളിയിക്കാനുള്ള ബാധ്യത പോലീസിനാണ്.  

വെറുതേ വാദത്തിനായി പോലീസ് പറയുന്ന കാര്യങ്ങള്‍ കോടതിയില്‍ എത്തുമ്ബോള്‍ നിലനില്‍ക്കില്ലെന്നാണ് തനിക്ക് പറയാനുള്ളത്. ഒരു മൊബൈലില്‍ നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ തിരിച്ചെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് പോലീസിന്റെ പരാജയമാണ്. ദിലീപ് ബാലചന്ദ്രകുമാറിനെ പോലെ ഫോണുകള്‍ കൊടുക്കാതിരിക്കുകയോ കളയുകയോ ചെയ്തിട്ടില്ല.തനിക്ക് ലഭ്യമായ ഫോണുകള്‍ അന്വേഷണത്തിന് നല്‍കി. ചാറ്റുകള്‍ ഡിലീറ്റ് ചെയ്തെന്ന് പറയുന്നു. പക്ഷേ അത് തെളിവാണെന്ന് ചാനല്‍ ചര്‍ച്ചയില്‍ വേണമെങ്കില്‍ വാദിക്കാം. പക്ഷേ കോടതിയില്‍ അവര്‍ക്ക് എഴുതി കൊടുക്കേണ്ടി വരും. കേസില്‍ സായ് ശങ്കറിനെ സാക്ഷിയാക്കാമെന്ന ധാരണ പോലീസിനുണ്ടായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയത്, സായ് ശങ്കര്‍ പറഞ്ഞ കാര്യം എത്രത്തോളം ശരിയാണെന്ന് തനിക്ക് അറിയില്ല. പക്ഷേ അത് സംബന്ധിച്ച അന്വേഷണവും വേണ്ടേ?

വെറുതേ വാദത്തിനായി പോലീസ് പറയുന്ന കാര്യങ്ങള്‍ കോടതിയില്‍ എത്തുമ്ബോള്‍ നിലനില്‍ക്കില്ലെന്നാണ് തനിക്ക് പറയാനുള്ളത്. ഒരു മൊബൈലില്‍ നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ തിരിച്ചെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് പോലീസിന്റെ പരാജയമാണ്. ദിലീപ് ബാലചന്ദ്രകുമാറിനെ പോലെ ഫോണുകള്‍ കൊടുക്കാതിരിക്കുകയോ കളയുകയോ ചെയ്തിട്ടില്ല.തനിക്ക് ലഭ്യമായ ഫോണുകള്‍ അന്വേഷണത്തിന് നല്‍കി.

അദ്ദേഹം ഒരു സിനിമാക്കാരന്‍ ആണല്ലോ, സ്വാഭാവികമായും ബിസിനസ് സീക്രട്ടുകള്‍ കാണും, സാമ്പത്തിക ഇടപാടുകള്‍ ഉണ്ട്, അദ്ദേഹത്തിന് അതൊക്കെ അദ്ദേഹത്തിന്റെ സ്വകാര്യതകളാണ്. ബാലചന്ദ്രകുമാര്‍ സിനിമയ്ക്ക് കഥയെഴുതുന്നത് പോലെയാണ് വെളിപ്പെടുത്തല്‍ നടത്തുന്നത്. സിനിമയില്‍ ശക്തനായ വില്ലന്‍ കഥാപാത്രം വേണമല്ലോ? അദ്ദേഹം കഥയെഴുതുകയാണ്. ആരാണ് ആലുവയില്‍ കിടക്കുന്ന ദിലീപിന് ദാവൂദ് ഇബ്രാഹിമുമായൊക്കെ ബന്ധമുണ്ടെന്ന് ആരാണ് വിശ്വസിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
 

Rahul easwar statement about dileep phone issue

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES