ഇന്ത്യയുടെ മൈക്കല്‍ ജാക്സണ്‍ എന്നറിയപ്പെടുന്ന പ്രഭുദേവ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.നടന്‍ പ്രഭുദേവയ്ക്കും രണ്ടാം ഭാര്യ ഹിമാനി സിങിനും പെണ്‍കുഞ്ഞ് പിറന്നുവെന്നതാണ് പുതിയ വിശേഷം. താരകുടുംബവുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങളില്‍ നിന്നാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് പ്രഭുദേവ ഭാര്യ ഹിമാനിക്കൊപ്പം തിരുപ്പതി സന്ദര്‍ശിച്ചിരുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
പ്രഭുദേവയ്ക്ക് രണ്ട് മക്കള്‍ ഉണ്ടെങ്കിലും രണ്ട് പേരും ആണ്‍കുട്ടികളാണ്. പ്രഭുദേവയുടെ കുടുംബത്തിലെ ആദ്യത്തെ പെണ്‍കുഞ്ഞിനെയാണ് ഇപ്പോള്‍ ഹിമാനി പ്രസവിച്ചിരിയ്ക്കുന്നത്. വളരെ രഹസ്യമായിട്ടാണ് പ്രഭു ദേവയും ഫിസിയോതെറാപിസ്റ്റുമായ ഹമാനി സിംഗും വിവാഹിതരായത്. വാര്‍ത്ത പുറത്ത് വിട്ടിരുന്നില്ല. എന്നാല്‍ ഒരു ടിവി ഷോയില്‍ പ്രഭുദേവയുടെ പിറന്നാളിനോട് അനുബന്ധിച്ച് സര്‍പ്രൈസ് നല്‍കി എത്തിയ ഹിമാനി പ്രേക്ഷകര്‍ക്ക് ഒരു ഷോക്ക് നല്‍കുകയായിരുന്നു.
മൂന്ന് വര്‍ഷമായി ഒരുമിച്ച് ജീവിയ്ക്കുകയാണ് എന്നും, പ്രഭു നല്ല ഒരു ഭര്‍ത്താവ് ആണ് എന്നുമായിരുന്നു ഹിമാനിയുടെ വെളിപ്പെടുത്തല്‍.1995 ല്‍ ആണ് പ്രഭുദേവയും നര്‍ത്തകിയായ റംലത്തും വിവാഹം ചെയ്യുന്നത്. പ്രണയ വിവാഹം ആയിരുന്നു. പ്രഭുദേവയെ വിവാഹം ചെയ്യുന്നതിനായി റംലത്ത് മതം മാറുകയും ചെയ്തു. ആ ബന്ധത്തില്‍ മൂന്ന് കുട്ടികളും ജനിച്ചു. എന്നാല്‍ ഇളയ മകന്‍ പതിമൂന്നാം വയസ്സില്‍, 2008 ല്‍ കാന്‍സര്‍ വന്ന് മരണപ്പെടുകയായിരുന്നു. അതിന് ശേഷം ആണ് പ്രഭു ദേവയും റംലത്തും വേര്‍പിരിയുന്നത്. നയന്‍താരയ്ക്കൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു ആ വിവാഹ മോചനം.
പ്രഭു ദേവയുടെയും റംലത്തിന്റെയും വിവാഹ മോചനത്തിന് കാരണം നയന്‍താരയും പ്രഭു ദേവയും തമ്മിലുള്ള പ്രണയമായിരുന്നു. സമാധാനമായി പോയിക്കൊണ്ടിരുന്ന ഞങ്ങളുടെ ദാമ്പത്യം നയന്‍താര നശിപ്പിച്ചു എന്ന് പറഞ്ഞ് റംലത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നത് വലിയ വിവാദമായിരുന്നു. മക്കള്‍ക്ക് വേണ്ടി തന്റെ ഭര്‍ത്താവിനെ വിട്ട് തരണം എന്ന് പറഞ്ഞ് റംലത്ത് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഏറെ പണിപെട്ടാണ് പ്രഭുദേവ വിവാഹ മോചനം നേടിയെടുത്തത്.
ഒരു സ്വകാര്യ ആശുപത്രിയില്‍ അതീവ രഹസ്യമായാണ് ഹിമാനിയുടെ പ്രസവം നടന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രഭുദേവയുടെ അച്ഛന്‍ സുന്ദറിന് രാജു സുന്ദരം, പ്രഭുദേവ, നാഗേന്ദ്ര പ്രസാദ് എന്നിങ്ങനെ മൂന്ന് ആണ്‍ മക്കളാണുള്ളത്. അതുപോലെതന്നെ ആദ്യ ഭാര്യയില്‍ പ്രഭുദേവയ്ക്ക് ജനിച്ചതും മൂന്ന് ആണ്‍മക്കളാണ്.
വിശാല്‍, ഋഷി രാഘവേന്ദ്ര ദേവ, ആദിത് ദേവ എന്നിങ്ങനെയാണ് താരത്തിന്റെ ആണ്‍മക്കളുടെ പേരുകള്‍. 2008ല്‍ 12-ാം വയസില്‍ കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് വിശാല്‍ മരിച്ചു. തുടര്‍ന്നാണ് പ്രഭുദേവയും റംലത്തും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായത്. ശേഷം നടി നയന്‍താരയുമായുള്ള പ്രഭുദേവയുടെ ബന്ധം കൂടി പുറത്ത് വന്നതോടെ 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം റംലത്ത് അവസാനിപ്പിച്ചു.
രണ്ടാം ഭാര്യ ഹിമാനി പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് വളരെ ചുരുക്കമാണ്. അടുത്തിടെ നടന്റെ അമ്പതാം പിറന്നാള്‍ ദിനത്തില്‍ ഹിമാനി താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. അപ്പോഴാണ് ആരാധകര്‍ ഹിമാനിയെ ആദ്യമായി കാണുന്നത്. അല്ലാത്തപ്പോഴെല്ലാം മാസ്‌ക് ധരിച്ചിട്ടുണ്ടാവും. പുറം വേദനയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയപ്പോഴാണ് പ്രഭുദേവ ഫിസിയോതെറാപ്പിസ്റ്റായ ഹിമാനിയെ ആദ്യമായി കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയും ഇരുവരും വിവാഹിതരാവുകയുമായിരുന്നു