Latest News

പ്രതിഫല തുക കുത്തനെ ഉയര്‍ത്തി പ്രഭാസ്; ആദിപുരുഷ് എന്ന ചത്രത്തിനായി നടന്‍ ആവശ്യപ്പെട്ടത് 120 കോടി; ചിത്രത്തിന്റെ ബഡ്ജറ്റ് ഉയര്‍ന്നതോടെ ആശങ്കയിലായത് നിര്‍മ്മാതാക്കള്‍

Malayalilife
പ്രതിഫല തുക കുത്തനെ ഉയര്‍ത്തി പ്രഭാസ്; ആദിപുരുഷ് എന്ന ചത്രത്തിനായി നടന്‍ ആവശ്യപ്പെട്ടത് 120 കോടി; ചിത്രത്തിന്റെ ബഡ്ജറ്റ് ഉയര്‍ന്നതോടെ ആശങ്കയിലായത് നിര്‍മ്മാതാക്കള്‍

രാമായണത്തെ അടിസ്ഥാനമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന സിനിമയാണ് ആദിപുരുഷ്. ചിത്രത്തില്‍ രാമനായിട്ടാണ് പ്രഭാസ് അഭിനയിക്കുന്നത്.പ്രഭാസിന്റെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദിപുരുഷ്. എന്നാല്‍ ചിത്രത്തിന്റെ ബജറ്റിനെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

തന്റെ പുതിയ ചിത്രത്തിനായി നടന്‍ പ്രഭാസ് തന്റെ പ്രതിഫലം 25% വര്‍ധിച്ചെതായി റിപ്പോര്‍ട്ടുകള്‍. 500 കോടി മുതല്‍ മുടക്കിലാണ് ഈ ചിത്രം ഒരുക്കുന്നത്. ഇതില്‍ 120 കോടിയോളം പ്രഭാസിന്റെ പ്രതിഫലം മാത്രമാണെന്നും ഇതിനെ തുടര്‍ന്ന് സിനിമയുടെ നിര്‍മാതാക്കള്‍ കടുത്ത ആശങ്കയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാജമൗലി ചിത്രം ബാഹുബലിയുടെ വിജയത്തിന് പിന്നാലെയാണ് പ്രഭാസിന്റെ താരമൂല്യം ഉയര്‍ന്നത് എന്നാല്‍ പിന്നാലെ ചെയ്ത സാഹോ സാമ്പത്തികമായി വിജയിച്ചുവെങ്കിലും സമ്മിശ്ര പ്രതികരണങ്ങളാണ് ഏറ്റുവാങ്ങിയത്. 2022 ല്‍ പുറത്തിറങ്ങിയ രാധേ ശ്യാം പരാജയമായിരുന്നു. ഈ സാഹചര്യത്തിലാണ് നിര്‍മ്മാതാക്കളുടെ ആശങ്ക വര്‍ധിച്ചിരിക്കുന്നത്.

രാമായണം പ്രമേയമാകുന്ന ചിത്രം ത്രീഡി രൂപത്തിലാണ് ഒരുക്കുന്നത്. ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം.

പ്രഭാസിന് പുറമേ കൃതി സനോണ്‍, സെയ്ഫ് അലിഖാന്‍, സണ്ണി സിംഗ്, ദേവദത്താ നാഗേ, സൊണാല്‍ ചൗഹാന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ഹിന്ദിയിലും തെലുങ്കിലും ചിത്രം ഒരേ സമയം ചിത്രീകരിക്കുന്നു. 2023 ജനുവരി 12 ന് ചിത്രം റിലീസ് ചെയ്യും.

പ്രശാന്ത് നീലിന്റെ പുതിയ ചിത്രമായ സലാറിലും പ്രഭാസാണ് നായകന്‍. 'കെജിഎഫി'ലൂടെ രാജ്യത്തെ സ്റ്റാര്‍ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. പ്രഭാസ് ഇരട്ട വേഷത്തിലായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്.

Prabhas Is Charging Rs 120 Crores For Adipurush

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES