ആനന്ദം എന്ന ചിത്രത്തിന് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന പൂക്കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. വിജയ രാഘവന്‍, കെ.പി.എ.സി ലീല എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ട്രെയിലര്‍ ട്രെന്റിങില്‍ ഇടംനേടിക്കഴിഞ്ഞു.
നൂറ് വയസ്സുകാരന്റെ വമ്പന്‍ മേക്ക ഓവറിലാണ് വിജയരാഘവന്‍ എത്തുന്നത്.
ഒരു ഇടത്തരം കുടുംബത്തിലെ നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറയുന്ന ചിത്രം ഇട്ടൂപ്പിന്റെയും കൊച്ചുത്രേസ്യാമ്മയുടേയും അവരുടെ മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും കഥയാണ് പറയുന്നത്. വിജയ രാഘവനും, കെ.പി.എ.സി ലീലയുമാണ് ഇട്ടൂപ്പ് - കൊച്ചു ത്രേസ്യാമ്മ ദമ്പതിമാരായി ചിത്രത്തിലെത്തുന്നത്
ആനന്ദ്.സി.ചന്ദ്രനാണ് ഡിഒപി. സച്ചിന്‍ വാരിയര്‍ സംഗീതം ഒരുക്കുന്നു. സുഹാസിനി, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, ജോണി ആന്റണി, അരുണ്‍ കുര്യന്‍, അനു ആന്റണി, റോഷന്‍ മാത്യു, ശരത് സഭ, അരുണ്‍ അജിത് കുമാര്‍, അരിസ്റ്റോ സുരേഷ്, അമല്‍ രാജ്, കമല്‍ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രമുഖ താരങ്ങള്‍.