ഒരു കനേഡിയന്‍ തരംഗം തിയ്യറ്ററുകളില്‍ ആഞ്ഞടിക്കുന്നു ; രണ്ടാം വാരവും ഹൗസ്ഫുള്‍ ഷോകള്‍

Malayalilife
ഒരു കനേഡിയന്‍ തരംഗം തിയ്യറ്ററുകളില്‍ ആഞ്ഞടിക്കുന്നു ; രണ്ടാം വാരവും ഹൗസ്ഫുള്‍ ഷോകള്‍

കാനഡയുടെ പശ്ചാത്തലത്തില്‍ സീമ ശ്രീകുമാര്‍ അണിയിച്ചൊരുക്കിയ റൊമാന്റിക്ക് സൈക്കോ ത്രില്ലര്‍ ഒരു കനേഡിയന്‍ ഡയറി മികച്ച അഭിപ്രായങ്ങള്‍ നേടി രണ്ടാം വാരത്തിലേക്ക്. കാഞ്ഞങ്ങാടും, തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറിലെ കാര്‍ണിവല്‍ തിയ്യറ്ററിലും ചിത്രത്തിന് ഹൗസ്ഫുള്‍ ഷോസ് ലഭിച്ചിരുന്നു. പോള്‍ പൗലോസ്, പൂജ മരിയ സെബാസ്റ്റ്യന്‍, സിമ്രാന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഒരു കനേഡിയന്‍ ഡയറിക്ക് ഐഎംഡിബിയില്‍ സമീപ കാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും കൂടുതല്‍ റേറ്റിങ്ങാണ് കരസ്ഥമാക്കിയത്.

കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരേ പോലെ ആസ്വദിപ്പിക്കുന്ന തരത്തില്‍ ത്രില്ലര്‍ മിസ്റ്ററി മൂഡിലാണ് ചിത്രം സഞ്ചരിക്കുന്നത്. വമ്പന്‍ താരങ്ങളുടെ ചിത്രങ്ങള്‍ സജീവമായി തീയ്യറ്ററില്‍ തരംഗം സൃഷ്ടിക്കുന്നതിനിടയിലൂടെയാണ് പൂര്‍ണ്ണമായും നവാഗതരെ കോര്‍ത്തിണക്കി കൊണ്ട് ഒരു കനേഡിയന്‍ ഡയറി ബിഗ്സ്‌ക്രീനിലെത്തിയത്. എന്നിട്ടും മികച്ച പ്രേക്ഷക പ്രതികരണത്തോടെ വിജയകരമായി രണ്ടാം വാരത്തിലേക്ക് ചുവടെടുത്തു വച്ചിരിക്കുകയാണ് ചിത്രം.

ശ്രീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രത്തിന്റെ നിര്‍മ്മാണവും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത് എം വി ശ്രീകുമാറാണ്.
 

Read more topics: # Oru Canadian Diary,# movie was hit
Oru Canadian Diary movie was hit

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES