Latest News

നവാസുദ്ദീന്‍ സിദ്ദിഖിയുമായി വേര്‍പിരിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം ആലിയ പുതിയ പ്രണയബന്ധത്തില്‍? കാമുകനൊപ്പമുള്ള ചിത്രം പങ്ക് വച്ച് ആലിയ പങ്ക് വച്ചത്

Malayalilife
നവാസുദ്ദീന്‍ സിദ്ദിഖിയുമായി വേര്‍പിരിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം ആലിയ പുതിയ പ്രണയബന്ധത്തില്‍? കാമുകനൊപ്പമുള്ള ചിത്രം പങ്ക് വച്ച് ആലിയ പങ്ക് വച്ചത്

ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയുടെ മുന്‍ ഭാര്യ ആലിയ സിദ്ദിഖി പുതിയ പ്രണയബന്ധത്തില്‍. ആലിയ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ പുതിയ 'അജ്ഞാത' കാമുകനൊപ്പമുള്ള ചിത്രം  തന്റെ പുതിയ 'അജ്ഞാത' കാമുകനൊപ്പമുള്ള ചിത്രം ആലിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെക്കുകയും ചെയ്തു.

'ഞാന്‍ അമൂല്യമായി കരുതിയ ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ 19 വര്‍ഷമെടുത്തു. എന്നാല്‍ എന്റെ ജീവിതത്തില്‍, എന്റെ കുട്ടികള്‍ക്കാണ് മുന്‍ഗണന, അത് അങ്ങനെ തന്നെയായിരിക്കും. എന്നിരുന്നാലും, സൗഹൃദത്തേക്കാള്‍ വലുതും അപ്പുറത്തുള്ളതുമായ ചില ബന്ധങ്ങളുണ്ട്. അതേ, അത്തരമൊരു ബന്ധത്തില്‍ വളരെ സന്തുഷ്ടയാണ്, അതിനാല്‍ എന്റെ സന്തോഷം നിങ്ങളോടെല്ലാം പങ്കുവെക്കുന്നു. എനിക്ക് സന്തോഷിക്കാന്‍ അവകാശമില്ലേ?'.ആലിയ കുറിച്ചു.

നവാസുദ്ദീന്‍ സിദ്ദിഖിയും ആലിയ സിദ്ദിഖിയും തമ്മിലുള്ള വിവാഹമോതചനവും തുടര്‍ന്നുണ്ടായ പരസ്യമായ തര്‍ക്കം വാര്‍ത്താതലക്കെട്ടുകളില്‍ ഇടംനേടിയിരുന്നു. വേര്‍പിരിഞ്ഞ ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചതായി ആലിയ ആരോപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. അധികാര ദുര്‍വിനിയോഗം ആരോപിച്ച് ആലിയ മുന്‍ ഭര്‍ത്താവിനെതിരെ വാക്കുകള്‍ കൊണ്ട് ആക്രമിച്ചു. നവാസുദ്ദീന്‍ തങ്ങളുടെ മക്കളെ ഉപേക്ഷിച്ചുവെന്നും നടന്റെ അമ്മ മെഹ്റുന്നിസ നടന്റെ മുംബൈയിലെ വീട്ടില്‍ പ്രവേശിപ്പിക്കാതെ തന്നെ ഉപദ്രവിച്ചെന്നും ആലിയ അവകാശപ്പെട്ടിരുന്നു. താന്‍ ഇതിനകം വിവാഹമോചനത്തിന് അപേക്ഷിച്ചിട്ടുണ്ടെന്നും എന്നാല്‍ കോടതിക്ക് പുറത്ത് കാര്യങ്ങള്‍ പരിഹരിക്കാന്‍ കോടതി ആവശ്യപ്പെട്ടുവെന്നും ആലിയ പറഞ്ഞു.


2011ലാണ് നവാസുദ്ദീന്‍ സിദ്ദിഖിയും ആലിയ സിദ്ദിഖിയും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്- മകള്‍ ഷോറയും മകന്‍ യാനിയും. 2023 മാര്‍ച്ചില്‍ നവാസുദ്ദീനില്‍ നിന്ന് വിവാഹമോചനം നേടുമെന്ന റിപ്പോര്‍ട്ടുകള്‍ ആലിയ സ്ഥിരീകരിച്ചിരുന്നു.

Nawazuddin Siddiquis Estranged Wife Aaliya love

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES