Latest News

കാത്തിരുന്ന ലിയോ അപ്‌ഡേറ്റ് : ദളപതിയുടെ പിറന്നാള്‍ ദിനത്തില്‍ ലിയോയിലെ ആദ്യ ഗാനമെത്തുന്നു 

Malayalilife
 കാത്തിരുന്ന ലിയോ അപ്‌ഡേറ്റ് : ദളപതിയുടെ പിറന്നാള്‍ ദിനത്തില്‍ ലിയോയിലെ ആദ്യ ഗാനമെത്തുന്നു 

വിജയ് ആരാധകരെ ആവേശത്തിലാക്കി ലോകേഷ് കനകരാജ്. ദളപതിയുടെ  ജന്മദിനത്തിന് കൃത്യം ഒരാഴ്ച ബാക്കിനില്‍ക്കെ, വിജയ് നായകനായ ലിയോയുടെ സംവിധായകന്‍ ലോകേഷ് കനകരാജ് ഒരു അപ്ഡേറ്റിന്റെ സൂചന നല്‍കി നിഗൂഢമായ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തു.

തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ സംവിധായകന്‍ 'റെഡി ആഹ്?' ലിയോ അപ്ഡേറ്റുകള്‍ക്കായി ആകാംക്ഷയുള്ള വിജയ് ആരാധകരോട് ഒരു ചോദ്യം ചോദിക്കുന്നതുപോലെ. കൃത്യം ഒരു മണിക്കൂറിനു ശേഷം റെഡിയാണ് എന്ന മറുപടിയോടു കൂടി ആരാധകരുടെ പ്രിയ താരം വിജയ് ആ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. വിജയുടെ പിറന്നാള്‍ ദിനത്തില്‍ ലിയോയുടെ ആദ്യ ഗാനം റിലീസാകും. ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ തീയായി ആളിപ്പടരുകയാണ്.ജൂണ്‍ 22 വിജയുടെ പിറന്നാള്‍ ദിനത്തില്‍ പ്രേക്ഷകരിലേക്ക് ലിയോയിലെ ഗാനമെത്തും.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ ലോകേഷ് കനകരാജാണ് ഒരുക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്യുന്ന ഗാനത്തില്‍ 1000-ലധികം നര്‍ത്തകര്‍ക്കൊപ്പം അടുത്തിടെ ചിത്രീകരിച്ച ഗാനം ആലപിച്ചിരിക്കുന്നത് ദളപതി വിജയ് ആയിരിക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടലുകള്‍ . വിജയ്, തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 

ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു . വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് ദളപതി 67. ഡി ഓ പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്, ആര്‍ട്ട് : എന്‍. സതീഷ് കുമാര്‍ , കൊറിയോഗ്രാഫി : ദിനേഷ്, ഡയലോഗ് : ലോകേഷ് കനകരാജ്,രത്നകുമാര്‍ & ധീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : രാം കുമാര്‍ ബാലസുബ്രഹ്മണ്യന്‍. ഒക്ടോബര്‍ 19 ന് ലോകമെമ്പാടും ലിയോ തിയേറ്ററുകളില്‍ എത്തും.പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

Read more topics: # വിജയ് ലിയോ
Naa Ready from Thalapathy Vijays Leo to release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES