അടുത്തിടെയാണ് നടി മൈഥിലിക്കും ഭര്‍ത്താവ് സമ്പത്തിനും ആദ്യത്തെ കണ്മണിയായി ആണ് കുഞ്ഞ് ജനിച്ചത്.കുഞ്ഞിന് നീല്‍ സമ്പത്ത് എന്ന് പേരിട്ടിരിക്കുന്നത്. ഏപ്രില്‍ 28നായിരുന്നു മൈഥിലിയും ആര്‍ക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം നടന്നത്. ഇപ്പോഴിതാ ഗര്‍ഭകാലത്തെ തന്റെ ഒരു ചിത്രം താരം പോസ്റ്റ് ചെയ്തതാണ് വൈറല്‍ ആവുന്നത്.
നിറവയറില്‍ ഒരു രസകരമായ ചിത്രം വരച്ചതാണ് ഫോട്ടോയില്‍. 'Here is my Art and the Artist' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. സമ്പത്തിനെയും ചിത്രത്തില്‍ കാണാം.ഗര്‍ഭകാലത്തെ ഓര്‍മയാണ് എന്ന് നടി പ്രത്യേകം ഹാഷ് ടാഗ് നല്കി പറഞ്ഞിട്ടുണ്ട്.
കുഞ്ഞിന്റെ നൂലുകെട്ടും പേരിടല്‍ ചടങ്ങും കഴിഞ്ഞതിന് ശേഷമാണ് സന്തോഷ വാര്‍ത്ത താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. മൈഥിലിയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്ത് നാന്ദി കുറിച്ച നടിയാണ് മൈഥിലി.ബ്രെറ്റി ബാലചന്ദ്രന് എന്നാണ് മൈഥിലിയുടെ യഥാര്‍ത്ഥ പേര്. പത്തനംത്തിട്ട കോന്നി സ്വദേശിയാണ്.