സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തെ കുറിച്ച് ആരാധകരെ കൂടുതല്‍ ആവേശത്തിലാഴ്ത്തുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഇരട്ടവേഷത്തിലാണ് എത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ട്രെന്റ് അനലിസ്റ്റ് ശ്രീധരന്‍ പിള്ളയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ട്രേഡ് അനലിസ്റ്റ് ശ്രീധരന്‍ പിള്ളയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
വിശ്വസനീയമായ വിവരമനുസരിച്ച് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാല്‍ ഇരട്ടവേഷത്തിലായിരിക്കും എത്തുക. ചെന്നൈയില്‍ പുരോഗമിക്കുന്ന ഷൂട്ടിംഗ് ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാകും' എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
ആമേനുശേഷം പി എസ് റഫീക്കിന്റെ രചനയില്‍ ഒരുങ്ങുന്ന ലിജോ ചിത്രം കൂടിയാണ് മലൈക്കോട്ടൈ വാലിബന്‍. ബോളിവുഡ് താരം വിദ്യുത് ജംവാള്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചുരുളിക്കുശേഷം ലിജോയും മധു നീലകണ്ഠനും വീണ്ടും ഒരുമിക്കുകയാണ് മലൈക്കോട്ടൈ വാലിബനില്‍.
ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. ജല്ലിക്കെട്ടിനുശേഷം പ്രശാന്ത് പിള്ള വീണ്ടും ലിജോ ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണ്‍സ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ജോണ്‍ മേരി ക്രിയേറ്റീവിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് 'മലൈക്കോട്ടൈ വാലിബന്‍'.