Latest News

കല്യാണിയെ താലി ചാര്‍ത്തി മിഥുന്‍ മുരളി; അനിയന്റെ വിവാഹം ആഘോഷമാക്കി നടി മൃദുല മുരളി; വധൂവരന്‍മാരെ അനുഗ്രഹിക്കാന്‍ എത്തിയത് താരസുന്ദരിമാര്‍ 

Malayalilife
കല്യാണിയെ താലി ചാര്‍ത്തി മിഥുന്‍ മുരളി; അനിയന്റെ വിവാഹം ആഘോഷമാക്കി നടി മൃദുല മുരളി; വധൂവരന്‍മാരെ അനുഗ്രഹിക്കാന്‍ എത്തിയത് താരസുന്ദരിമാര്‍ 

ടന്‍ മിഥുന്‍ മുരളി വിവാഹിതനായി. മോഡലും എന്‍ജിനീയറുമായ കല്യാണി മേനോന്‍ ആണ് വധു. കൊച്ചി ബോല്‍ഗാട്ടി ഇവന്റ് സെന്ററില്‍ ആയിരുന്നു വിവാഹം. നടി മൃദുല മുരളിയുടെ സഹോദരന്‍ ആണ് മിഥുന്‍. പത്ത് വര്‍ഷത്തെ പ്രണയത്തിനു പിന്നാലെയാണ് മിഥുനും കല്യാണിയും വിവാഹിതരാവുന്നത്. മൃദുലയുടെ സുഹൃത്ത് മീനാക്ഷിയുടെ സഹോദരിയാണ് കല്യാണി.

ഇന്ന് കൊച്ചിയിലെ ബോള്‍ഗാട്ടി ഇവന്റ് സെന്ററില്‍ വച്ച് രാവിലെ ഒന്‍പതിനും പത്തിനും ഇടയിലാണ് ഈ താരവിവാഹം നടന്നത്. അത്യാഢംബര ആഘോഷമായി നടന്ന വിവാഹത്തില്‍ ഒരു രാജകുമാരിയെ പോലെ അതിസുന്ദരിയായാണ് കല്യാണി എത്തിയത്. 


മൃദുലയുടെ അടുത്ത സുഹൃത്തുക്കളായ ഭാവന, ഷഫ്ന, ഭര്‍ത്താവ് സജിന്‍, മണിക്കുട്ടന്‍ തുടങ്ങി നിരവധി പേരാണ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.

മമ്മൂട്ടിയെ നായകനാക്കി പ്രമോദ് പപ്പന്‍ സംവിധാനം ചെയ്ത് 2004 ല്‍ പുറത്തെത്തിയ വജ്രം എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയില്‍ എത്തിയ ആളാണ് മിഥുന്‍ മുരളി. പിന്നീട് ബഡ്ഡി, ബ്ലാക്ക് ബട്ടര്‍ഫ്‌ലൈ, ആന മയില്‍ ഒട്ടകം തുടങ്ങിയ ചിത്രങ്ങളിലും മിഥുന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 

റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച മൃദുല മുരളി മലയാളത്തിലും തമിഴിലുമായി പത്തിലേറെ ചിത്രങ്ങളില്‍ ഇതിനകം അഭിനയിച്ചിട്ടുണ്ട്. രാഗ്‌ദേശ് എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ തമിഴ് ചിത്രം പിസ്തയാണ് അവസാനമായി പ്രദര്‍ശനത്തിന് എത്തിയത്.

രണ്ടു വര്‍ഷം മുമ്പാണ് മിഥുന്റെ സഹോദരി മൃദുല വിവാഹിതയായത്. നിതിന്‍ വിജയനെയാണ് മൃദുല വിവാഹം കഴിച്ചത്. കോവിഡ് കാലത്ത് നടന്ന വിവാഹത്തില്‍ ഭാവനയും രമ്യാ നമ്പീശനും അടക്കം നടിയുടെ അടുത്ത സുഹൃത്തുക്കളെല്ലാം തന്നെ പങ്കെടുത്തിരുന്നു. 

Mithun Murali Wedding Kalyani

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക