ജീവിത്തില്‍ ഒരു പാട് പ്രതി സന്ധികളിലൂടെ കടന്ന് പോയ താരമാണ് മലയാളികളുടെ പ്രിയ നടി മംമ്ത മോഹന്‍ ദാസ.് തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളില്‍ തിരവധി ചിത്രങ്ങളില്‍ വേഷമിട്ട മംമ്ത ഒരു പിന്നണി ഗായിക കൂടിയാണ്. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന മലയാള ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഇപ്പോൾ രണ്ടാമത് ഒരു വിവാഹം എന്തുകൊണ്ട് ചിന്ദിക്കുന്നില്ല എന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.
എന്റെ ജീവിതം എങ്ങനെയായിരിക്കണമെന്ന് ഒരു പരിധിവരെ തീരുമാനിക്കാന്‍ ഭാഗ്യം ലഭിച്ച വ്യക്തികളില്‍ ഒരാളാണ് ഞാന്‍. അത് വ്യക്തിപരമായ ജീവിതത്തില്‍ ആയാലും ശരി എന്റെ സിനിമ ജീവിതത്തിലായാലും ശരി. ഇപ്പോള്‍ ഒരുപാട് ഓര്‍മകളും അനുഭവങ്ങളും സൃഷ്ടിച്ചെടുക്കുന്ന ജോലിയിലാണ് ഞാന്‍. ഭാവിയില്‍ അത് മാത്രം ആയിരിക്കും കൂടെ ഉണ്ടാവുക എന്ന് അറിയാം. ജീവിതത്തില്‍ കുറച്ചുകൂടി ഒരു ക്ലാരിറ്റി ലഭിക്കുന്ന സമയത്ത്, ഒരു പങ്കാളിയെ ആവാം.
മംമ്തയുടെതായി ഫോറന്‍സിക് എന്ന ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം. മംമ്ത മോഹന്‍ദാസ് അടുത്തിടെ തേടല്‍ എന്നാ മ്യൂസിക് ആല്‍ബത്തിലും പ്രത്യക്ഷപ്പെട്ടു. മംമ്ത മോഹന്‍ദാസ് ഇനി ജയസൂര്യ നായകനാകുന്ന രാമസേതു എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.അതോടൊപ്പം തന്നെ മംമ്ത മോഹന്‍ദാസ് ഒരു പ്രധാന വേഷത്തില്‍ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് സിനിമ ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.