Latest News

ശരീരത്തിന്റെ നിറം നഷ്ടമാകുന്ന അപൂര്‍വ്വ രോഗം സ്ഥീതികരിച്ചു; മംമ്താ മോഹന്‍ദാസിനെ തേടി അടുത്ത ദുരന്തം; പിന്തുണച്ചും പ്രാർത്ഥിച്ചും ആരാധകർ

Malayalilife
ശരീരത്തിന്റെ നിറം നഷ്ടമാകുന്ന അപൂര്‍വ്വ രോഗം സ്ഥീതികരിച്ചു; മംമ്താ മോഹന്‍ദാസിനെ തേടി അടുത്ത ദുരന്തം; പിന്തുണച്ചും പ്രാർത്ഥിച്ചും ആരാധകർ

ലയാളികൾക്കു പ്രിയപ്പെട്ട താരമാണ് മമതാ മോഹൻദാസ്. നടി എന്നതിലുപരി ജീവിതം കൊണ്ട് പലർക്കും ഒരു മോട്ടിവേഷൻ കൂടിയാണ് താരം. ക്യാൻസർ എന്ന രോഗാവസ്ഥയെ നേരിടുകയും ബാക്കിയുള്ളവർക്ക് ജീവിതം ജീവിക്കാൻ പ്രചോദനം നൽകുന്ന മമ്ത തികഞ്ഞ ഒരു പോരാളി തന്നെയാണ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് മമതയ്ക്ക് ക്യാൻസർ ബാധിച്ചത്. അപ്പോഴും ഒരു പുഞ്ചിരിയോടെ മാത്രമേ മമ്ത അത് നേരിട്ടിട്ടുള്ളു. ഇപ്പോഴിതാ മമ്ത ഒരു പുതിയ അസുഖത്തെ നേരിടുകയാണ്. ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയാണ് മമത. 

വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്‌രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മംമ്ത. തൊലിപ്പുറത്തെ യഥാർത്ഥ അവസ്ഥ മമ്ത തുറന്ന് പറയുകയാണ്. തന്റെ സെൽഫി പോസ്റ്റ് ചെയ്യുന്നതിനോടൊപ്പം ഒരു അടിക്കുറിപ്പ് കൂടി മമ്ത പോസ്റ്റ് ചെയ്തിട്ടുണ്ട്. വാക്കുകൾ ഇങ്ങനെ "‘‘പ്രിയപ്പെട്ട സൂര്യൻ, മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ സ്വീകരിക്കുന്നു... എനിക്ക് നിറം നഷ്‌ടപ്പെടുന്നു എന്ന്‌ കണ്ടെത്തിയിരിക്കുന്നു... മൂടൽമഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ മിന്നിമറയുന്നത് കാണാൻ നിന്നേക്കാൾ നേരത്തെ എല്ലാ ദിവസവും ഞാൻ എഴുന്നേൽക്കും. നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനു​ഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും.’’ എന്നാണ് മമതയുടെ വാക്കുകൾ. 

ജന ഗണ മന എന്ന ചിത്രമാണ് മമ്തയുടെതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഈ സമയത്ത് മമതയ്ക്ക് കൂട്ടായി നിരവധി താരങ്ങളും ആരാധകരുമാണ് കമന്റ്റ് ബോക്സിലും മെസേജ് രൂപേണയും മമതയ്ക്ക് സപ്പോർട്ട് നൽകുന്നത്. ടോവിനോ തോമസ്, ശ്രിന്ദ, റെബ ജോൺ,മീര വാസുദേവൻ തുടങ്ങിയ താരങ്ങൾ കമന്റ് ബോക്‌സിൽ സ്നേഹം അറിയിച്ച് രംഗത്തെത്തി. നിരവധി ആരാധകരും മംമ്‌തയുടെ ധൈര്യത്തെക്കുറിച്ച് വാചാലനായി. 'സൂര്യപുത്രി' എന്നാണ് ഭൂരിഭാഗം ആരാധകരും മമ്തയെ വിശേഷിപ്പിച്ച് രംഗത്തെത്തിയത്.

Mamtha mohandas new disease

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES