അര്‍ബാസ് ഖാനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിന്‌നടി മലൈക അറോറ അര്‍ജുന്‍ കപൂറുമായുള്ള പ്രണയവുമായി മുന്നോട്ട് പോവുകയാണ്. എന്നാല്‍ മലൈക ഇപ്പോഴും അര്‍ബാസിന്റെ ഭാര്യയാണ് എന്ന് കരുതുന്നവരും ഉണ്ട്. കഴിഞ്ഞ ദിവസം മലൈകയ്ക്ക് പൂവില്പ്പനക്കാരിയായ സ്ത്രീയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവമാണ് ഇത് തെളിയിക്കുന്നത്.
മുന്‍ ഭാര്‍ത്താവ് അര്‍ബ്ബാസ് ഖാന്റെ പേര് ഉപയോഗിച്ച് പൂമാല വില്‍ക്കാനെത്തിയ സ്ത്രീയോട് ദേഷ്യപ്പെട്ട നോക്കുന്ന ് മലൈകയുടെ വീഡിയോ ആണ് വൈറലാകുന്നത്. താരം ജിമ്മില്‍ നിന്നും പുറത്തേക്ക് വരുമ്പോഴാണ് പൂമാലയുമായി സ്ത്രീ എത്തിയത്. പൂമാല വാങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.
''അര്‍ബ്ബാസ് ജീ തരുന്നതു പോലെ വാങ്ങു'' എന്ന് പറഞ്ഞ് പൂമാല വാങ്ങാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. മലൈക കാറില്‍ കയറിയിട്ടും പിന്നാലെയെത്തി വീണ്ടും നിര്‍ബന്ധിക്കുകയും താരത്തിന്റെ കൈയിലേക്ക് പൂമാല ഇടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
2017ല്‍ അര്‍ബ്ബാസ് ഖാനുമായി പിരിഞ്ഞ് അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാണ് താരം. 1998ല്‍ വിവാഹിതരായ അര്‍ബ്ബാസിനും മലൈകക്കും ഒരു മകനുണ്ട്. മലൈകയുടെ സഹോദരി അമൃത, അര്‍ജുന്‍ റാംപലിന്റെ കാമുകി ഗബ്രിയേല, ആകാംഷ രഞ്ജന്‍ കപൂര്‍ എന്നിവരും ജിമ്മിലെത്തിയിരുന്നു.