വടിവേലു, ഉദയനിധി സ്റ്റാലിന്‍, കീര്‍ത്തി സുരേഷ്, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'മാമന്നന്‍'. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന് ഇപ്പോള്‍ കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ് മാമന്നന്റെ ട്രെയിലര്‍. ഓരോ കഥാപാത്രങ്ങളും വളരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട് എന്നുള്ളത് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ട്രെയിലര്‍.
പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്‌നുന്ന മാമന്നന്‍ ജൂണ്‍ 29ന് തിയേറ്ററുകളിലെത്തും.ഹാസ്യതാരം വടിവേലുവിന്റെ കരിയറിലെ സുപ്രധാന കഥാപാത്രമായിരിക്കും മാമന്നനിലേത്. തന്റെ മുന്‍സിനിമകളിലെന്ന പോലെ തമിഴ്നാട്ടിലെ ജാതിരാഷ്ട്രീയം പശ്ചാത്തലമാക്കിയാണ് മാരി സെല്‍വരാജ് മാമന്നന്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ എ.ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു
ഉദയ് നിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഛായാഗ്രഹണം തേനി ഈശ്വര്‍. എച്ച്.ആര്‍ പിക്‌ചേഴ്സ് ആണി മാമന്നന്‍ കേരളത്തില്‍ വിതരണം ചെയ്യുന്നത്. പി.ആര്‍.ഒ പ്രതീഷ് ശേഖര്‍.