പിറന്നാള്‍ ദിനത്തിന്റെ തുടക്കത്തില്‍ തന്നെ വിജയുടെ ഗംഭീര ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത ലിയോ ടീമിന്റെ വക ദളപതി ആലപിച്ച നാ റെഡി താ ഗാനം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. വിഷ്ണു എടവന്റെ വരികള്‍ക്ക് ദളപതി വിജയ് ആലാപനം നടത്തിയ ഗാനത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. സോണി മ്യൂസിക് എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രത്തിന്റെ മ്യൂസിക് ലേബല്‍.
ദളപതി വിജയ്, സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തില്‍
ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്നു.
ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. സംഗീതം: അനിരുദ്ധ് രവിചന്ദര്‍,
നിര്‍മ്മാതാവ്: ലളിത് കുമാര്‍,സഹ നിര്‍മ്മാതാവ്: ജഗദീഷ് പളനിസാമി,
ബാനര്‍: സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ,
ഛായാഗ്രഹണ സംവിധായകന്‍: മനോജ് പരമഹംസ,ആക്ഷന്‍: അന്‍പറിവ്,എഡിറ്റര്‍: ഫിലോമിന്‍ രാജ്
കലാസംവിധാനം: എന്‍.സതീഷ് കുമാര്‍
നൃത്തസംവിധാനം: ദിനേശ്,കോസ്റ്റ്യൂം ഡിസൈനര്‍മാര്‍ : പല്ലവി സിംഗ്, ഏക ലഖാനി, പ്രവീണ്‍ രാജ
സംഭാഷണ രചന: ലോകേഷ് കനകരാജ്, രത്‌ന കുമാര്‍, ദീരജ് വൈദി,
പബ്ലിസിറ്റി ഡിസൈനര്‍: ഗോപി പ്രസന്ന
സൗണ്ട് ഡിസൈനര്‍: SYNC സിനിമ
ശബ്ദമിശ്രണം: കണ്ണന്‍ ഗണപത്
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കെടിഎസ് സ്വാമിനാഥന്‍,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രാംകുമാര്‍ ബാലസുബ്രഹ്മണ്യന്‍,അസോസിയേറ്റ് ഡയറക്ടര്‍: സന്തോഷ് കൃഷ്ണന്‍, സത്യ, ഇമ്മാനുവല്‍ പ്രകാശ്, രോഹിത് സൂര്യ,കളറിസ്റ്റ്: ഗ്ലെന്‍ കാസ്റ്റിഞ്ഞോ അസിസ്റ്റന്റ് കളറിസ്റ്റ്: നെസിക രാജകുമാരന്‍, ഡി.ഐ :ഇജീന്‍. ഒക്ടോബര്‍ 19ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് ലിയോ എത്തും. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.