കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗോസിപ്പുകോളങ്ങളില്‍ ഇടംപിടിച്ച വാര്‍ത്തകളിലൊന്നായിരുന്നു ബാഹുബലി താരം പ്രഭാസും ബോളിവുഡ് നടി കൃതി സനോണും തമ്മിലുള്ള പ്രണയം. ബോളിവുഡ് നടനായ വരുണ്‍ ധവാന് പുതിയ ചിത്രമായ 'ബേടിയ'യുടെ പ്രമോഷനിടെ കൃതി, പ്രഭാസുമായി പ്രണയത്തിലാണെന്ന സൂചന നല്കുന്ന വാക്കുകള്‍ കൂടി പങ്ക് വച്ചതോടെയാണ് പ്രണയവാര്ത്തക്ക് ശക്തി പകര്‍ന്നത്.
കരണ്‍ ജോഹറിന്റെ ടെലിവിഷന്‍ ഷോക്കിടെയായിരുന്നു വരുണ്‍ ഇക്കാര്യം സൂചിപ്പിച്ചത്. 'കൃതിയുടെ ഹൃദയം മറ്റൊരാള്‍ക്ക് വേണ്ടിയുളളതാണ്.അയാള്‍ ഇപ്പോള്‍ ദീപികയ്ക്കൊപ്പം ഒരു ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് വരുണ്‍ പറഞ്ഞത്. ദീപികയ്ക്കൊപ്പം ചെയ്യുന്ന 'പ്രൊജക്ട് കെ' എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ പ്രഭാസ്. 'എന്തുകൊണ്ടാണ് കൃതിയുടെ പേര് ഒരു ലിസ്റ്റിലും ഉള്‍പ്പെടാത്തത്' എന്ന കരണ്‍ ജോഹറിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വരുണ്‍.
ഒടുവില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കെല്ലാം മറുപടിയുമായി എത്തുകയാണ് കൃതി. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് നടി പ്രണയ വാര്‍ത്ത നിഷേധിച്ചത്. \അത് പ്രണയവുമല്ല, പ്രമോഷന്റെ ഭാഗവുമല്ല. വരുണ്‍ തമാശയോടെ പറഞ്ഞ കാര്യം പല രീതിയിലാണ് പ്രചരിച്ചത്. ചില മാധ്യമങ്ങള്‍ എന്റെ വിവാഹ തീയതി പറയുന്നതിനു മുന്‍പ് ഇതിനുളള വിശദീകരണം അവശ്യമാണെന്ന് തോന്നുന്നു. നിങ്ങള്‍ കേട്ട വാര്‍ത്തകളെല്ലാം അടിസ്ഥാനമില്ലാത്തവയാണ്'-കൃതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.',
ആദിപുരുഷ്' എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. അന്നുമുതല്‍ ഗോസിപ്പുകളും ആരംഭിച്ചിരുന്നു. ഒരു അഭിമുഖത്തില്‍ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ പ്രഭാസിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കൃതി സാനോണ്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ഗോസിപ്പുകള്‍ തുടങ്ങിയത്. ഇതിനിടെയില്‍ കഴിഞ്ഞ ദിവസമാണ് വരുണ്‍ ചാനല്‍ പരിപാടിയിലൂടെ
'കൃതിയുടെ പേര് ഒരാളുടെ ഹൃദയത്തിലുണ്ട്. പക്ഷെ അയാള്‍ മുംബൈ സ്വദേശിയല്ല. ഇപ്പോള്‍ അദ്ദേഹം ദീപികയ്ക്കൊപ്പമാണ് ഷൂട്ട് ചെയ്യുന്നത്'-വ്യക്തമാക്കിയത്.
ഇതു കേട്ട് ചിരിക്കുന്ന കൃതിയെയും വീഡിയോയില്‍ കാണാം. 'ആദിപുരുഷ്' എന്ന ചിത്രത്തില്‍ രാമനും സീതയുമായി പ്രഭാസും കൃതിയും വേഷമിട്ടിരുന്നു.