Latest News

വീണ്ടും പ്രഭാസിന്റ വിവാഹവാര്‍ത്ത മാധ്യമങ്ങളില്‍; അടുത്താഴ്ച്ച  മാലിദ്വീപില്‍  നടനും കൃതി സനോനുമായുള്ള വിവാഹ നിശ്ചയമെന്ന് റിപ്പോര്‍ട്ട്; പ്രതികരിക്കാതെ താരങ്ങള്‍

Malayalilife
topbanner
വീണ്ടും പ്രഭാസിന്റ വിവാഹവാര്‍ത്ത മാധ്യമങ്ങളില്‍; അടുത്താഴ്ച്ച  മാലിദ്വീപില്‍  നടനും കൃതി സനോനുമായുള്ള വിവാഹ നിശ്ചയമെന്ന് റിപ്പോര്‍ട്ട്; പ്രതികരിക്കാതെ താരങ്ങള്‍

പ്രഭാസും കൃതി സനോണും പ്രണയത്തിലാണെന്നും ഇരുവരും പരസ്പരം ഡേറ്റിംഗിലാണെന്നുമുള്ള വാര്‍ത്തകള്‍ ഏറെ നാളുകളായി പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇപ്പോള്‍ ഇരുവരുടെയും വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട അഭ്യുഹങ്ങളാണ് എത്തുന്നത്. അടുത്ത ആഴ്ച മാല്‍ഡിവ്‌സില്‍ വെച്ച് വിവാഹ നിശ്ചയം ഔദ്യോഗികമായി നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. '

ആദിപുരുഷ്' സിനിമയ്ക്ക് ശേഷമുള്ള ഇരുവരുടെയും സൗഹൃദം പലപ്പോഴായി സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇരുവരും ഡേറ്റിംഗിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. കൃതി സനോണിന്റെ സുഹൃത്തും നടനുമായ വരുണ്‍ ധവാന്‍ കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയില്‍ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് സൂചന നല്കിയിരുന്നു. 

അതേസമയം സലാര്‍ ആണ് പ്രഭാസിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തുന്നു. ശ്രുതി ഹാസന്‍ ആണ് നായിക.,.പ്രഭാസ് ഇപ്പോള്‍ 'പ്രൊജക്റ്റ് കെ' സിനിമയുടെ ചിത്രീകരണ വേളയിലാണ്. ദീപിക പദുകോണ്‍ ആണ് ചിത്രത്തിലെ നായിക. അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. വൈജയന്തി മൂവീസ് നിര്‍മ്മിക്കുന്ന ചിത്രം നാഗ് അശ്വിന്‍ ആണ് സംവിധാനം ചെയ്യുന്നത്.

Kriti Sanon And Prabhas To Get Engaged In Maldives

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES