മലയാള സിനിമ പ്രേമികളുടെ ഇഷ്‌ടതാരമാണ് നടൻ കൃഷ്ണകുമാർ. നായകനായും, വില്ലനായും , സഹനടനായും എല്ലാം തന്നെ താരം ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കഴിഞ ദിവസമായിരുന്നു തെരെഞ്ഞെടുപ്പ് ഫലം വന്നിരുന്നത്. ഇപ്പോള്‍ ഫല പ്രഖ്യാപനത്തിന് ശേഷം കൃഷ്ണകുമാറിന്റെ പ്രതികരണം ശ്രദ്ധേയമാവുകയാണ്. ഫേസ്ബുക്കിലൂടെയാണ് നടന്‍ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.
കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,
തിരുവനന്തപുരം കോര്‍പറേഷന്‍ ജയിച്ച ഇടതുപക്ഷ മൂന്നണ്ണിക്ക് അഭിനന്ദനങള്‍. ??രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നയിച്ച NDA മുന്നണിക്കും അഭിനന്ദനങള്‍. ?? UDF നേ പറ്റി ഒന്നും പറയാനില്ല. ?? കഴിഞ്ഞ തവണ 34 സീറ്റ് ഉണ്ടായിരുന്ന NDA മികച്ച പ്രകടനത്തിലൂടെ 35 സീറ്റാക്കി ഉയര്‍ത്തി. ഭരണ പ്രതിപക്ഷ മുന്നണികള്‍ തമ്മിലുള്ള ഒത്തുകളിയും, വോട്ടേഴ്‌സ് ലിസ്റ്റിലെ ക്രമക്കേടുകളെയും മറികടന്നു 35 സീറ്റുകള്‍ നേടുമ്പോള്‍ NDA യുടെ പ്രത്യകിച്ചു ബിജെപി നേതാക്കള്‍, സംഘപ്രവര്‍ത്തകര്‍, ശക്തരായ സ്ഥാനാര്‍ഥികള്‍, പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച അനേകം വ്യക്തികള്‍, മീഡിയ, സോഷ്യല്‍ മീഡിയ സഹോദരങ്ങള്‍, നല്ലവരായ ലക്ഷോപലക്ഷം വോട്ടര്‍മാര്‍ക്കും എല്ലാത്തിനും ഉപരി ദൈവത്തിനും നന്ദി.
ഒരു കാര്യം ഉറപ്പായി ഇന്ത്യയില്‍ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബിജെപി വളരുന്നു. ബിജെപിയുടെ മുന്നേറ്റമാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. ഇനി വരും ദിനങ്ങളില്‍ കാണാന്‍ പോകുന്നത് NDA vs LDF+UDF മത്സരമായിരിക്കും. ഇന്ന് ജയിച്ചവരും, തോറ്റവരും നാടിന്റെയും, നാട്ടുകാരുടേയും നന്മക്കായി അതിശക്തമായി പ്രവര്‍ത്തിക്കുക, പ്രായത്‌നിക്കുക. നമ്മുടെ സഹോദരി ശ്രീമതി സ്മൃതി ഇറാനി നമുക്കൊരു പാഠമാണ് . ദശകങ്ങളായി ഒരു കുടുമ്പത്തിന്റെ കോട്ടയായിരുന്ന അമേട്ടിയില്‍ നിന്നും യുവരാജാവിനെ വയനാട്ടിലേക്ക് കേട്ടുകെട്ടിച്ചതോര്‍ക്കുക.എല്ലാം അവസാനിച്ചു എന്ന് കരുതുന്നിടത്തുന്നാണ് പലതും തുടങ്ങുന്നത്. പാര്‍ലിമെന്റില്‍ 2 സീറ്റില്‍ നിന്നും 300 സീറ്റിലേക്ക് കുതിച്ച ബിജെപി, കേരളവും വരും വര്‍ഷങ്ങളില്‍ പിടിച്ചെടുക്കും. പൂര്‍ണ വിശ്വാസത്തോടെ മുന്നേറുക.. ??നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും.