2017 ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് അവാര്‍ഡ് അവാര്‍ഡ് വിതരണം നിര്‍വ്വഹിച്ചത്. കഥാ വിഭാഗം കഥേതര വിഭാഗങ്ങളിലായിട്ടാണ് പുരസ്‌കാര വിതരണം നടന്നത്. മികച്ച അഭിനയത്രിക്കുള്ള പുരസ്‌കാരം ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത നീര്‍മാതാളത്തിലെ അഭിനയത്തിന് അമലാ ഗീരീഷനെ തിരഞ്ഞെടുത്തു. മികച്ച നടനായി അമൃത ടീവിയില്‍ സംപ്രേക്ഷണം ചെയ്ത കാളികണ്ഡകിയിലെ അഭിനയത്തിന് കൃഷ്ണകുമാറും മികച്ച സംവിധായകനുള്ള അവാര്‍ഡ് മധുബാലും ഏറ്റുവാങ്ങി.
നിറഞ്ഞ സദസിന്റെ സാന്നിധ്യത്തിലായിരുന്നു 26 മത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് വിതരണ നടന്നത്. കാളികണ്ഡികയ്ക്ക് തന്നെയായായരുന്നു ഇക്കുറി പുരസ്‌കാരങ്ങള്‍ നേടാന്‍ സാധിച്ചത്. മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് കല്ലറ ഗോപനും കരസ്ഥമാക്കി. മികച്ച ടെലിവിഷന്‍ അവതാരകനായി മീഡിയാ വണ്ണില്‍ നിന്നും ഹര്‍ഷനും മികച്ച ഇന്റര്‍വ്യൂവറായി റിപ്പോര്‍ട്ടര്‍ ടീവിയിലിലെ അഭിലാഷും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അവതാരികയ്ക്കുള്ള പുരസ്‌കാരം ഷൈനി പുരുഷോത്തമനും നേടി.
ജി.ആര്‍.കൃഷ്ണന്‍ സംവിധാനം ചെയ്ത നിലാവും നക്ഷത്രങ്ങളും (അമൃതടിവി) സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകളില്‍ കഥാവിഭാഗത്തിലെ മികച്ച ടെലിസീരിയിലായി തിരഞ്ഞെടുത്തു. കൃഷ്ണന്‍ ബാലകൃഷ്ണന്‍ മികച്ച നടനും (കാളിഗണ്ഡകി, അമൃതടിവി) അമലാ ഗിരീശന്‍ (നീര്‍മാതളം ഏഷ്യാനെറ്റ്) മികച്ച നടിയുമായി. മധുപാല്‍ മികച്ച സംവിധായകന്‍ (കാളിഗണ്ഡകി).
മറ്റ് അവാര്‍ഡുകള്‍: വിജയ് മേനോന്‍ ( മികച്ച രണ്ടാമത്തെ നടന്‍), ഗൗരികൃഷ്ണന്‍ (രണ്ടാമത്തെ നടി), ജഗത് നാരായണന്‍, ജാന്‍കി നാരായണന്‍ (മികച്ച ബാലതാരങ്ങള്‍), നൗഷാദ് ഷെറീഫ് (മികച്ച ക്യാമറമാന്‍), കല്ലറ ഗോപന്‍ (മികച്ച സംഗീതസംവിധായകന്‍), ടോണി മേലുകാവ് (മികച്ച ചിത്രസംയോജകന്‍), എന്‍.ഹരികുമാര്‍ (മികച്ച ശബ്ദലേഖകന്‍), അജിത്കൃഷ്ണ (കലാസംവിധാനം).
മഞ്ഞള്‍പ്രസാദം (മികച്ച രണ്ടാമത്തെ ടെലിസീരിയല്‍ ) അണ്ഡകടാഹത്തിലെ ഒരു പപ്പടം (20 മിനിറ്റില്‍ താഴെയുള്ള ടെലിഫിലിം), ബാലന്റെ ഗ്രാമം (20 മിനിറ്റില്‍ കൂടുതല്‍ ഉള്ള ടെലിഫിലിം), അളിയന്‍ ് െഅളിയന്‍ (കോമഡി പരിപാടി), റിയാസ് നര്‍മകല (കൊമേഡിയന്‍), എസ്.രാധാകൃഷ്ണന്‍, പാര്‍വതി എസ്.പ്രകാശ് (ഡബിങ്), പോയിന്റ്‌സ് (കുട്ടികളുടെ ഷോര്‍ട്ട് ഫിലിം).
കഥേതര വിഭാഗം: സോര്‍ഡ് ഓഫ് ലിബര്‍ട്ടി (ഡോക്കുമെന്ററി ജനറല്‍), സഹ്യന്റെ നഷ്ടം (ഡോക്കുമെന്ററി സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ്), പയണം (ഡോക്കുമെന്ററി ബയോഗ്രഫി), പ്രകാശം പരത്തുന്ന പെണ്‍കുട്ടി (ഡോക്കുമെന്ററി വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍), ഷൈനി ജേക്കബ് ബെഞ്ചമിന്‍ (ഡോക്കുമെന്ററി സംവിധാനം), വിധുബാല (അവതാരിക), അഭിലാഷ് മോഹന്റിപ്പോര്‍ട്ടര്‍ ടിവി, ടി.എം.ഹര്‍ഷന്‍മിഡീയാ വണ്‍ (അവതാരകന്‍), സെല്‍ഫി കശാപ്പും കശപിശയും (ടിവി ഷോ കറണ്ട് അഫയേഴ്‌സ്), പൂമ്പാറ്റകളുടെ പള്ളിക്കൂടം (കുട്ടികളുടെ പരിപാടി). രചനാ വിഭാഗം: ലേഖനങ്ങള്‍സലിന്‍മാങ്കുഴി, ഡോ.ടി.കെ.സന്തോഷ് കുമാര്‍.