തൃശൂര്‍ പെരിങ്ങോട്ടുകര വിഷ്ണുമായ ക്ഷേത്രത്തിലെ നാരീപൂജയില്‍ പങ്കെടുത്ത് നടിയും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബു. ഒക്ടോബര്‍ ഒന്നാം തീയതിയാണ് ഈ പൂജ നടന്നത്. നാരീപൂജ ചെയ്യാന്‍ ക്ഷണിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് ചിത്രങ്ങള്‍ പങ്കുവച്ച് ഖുശ്ബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'ദൈവത്തില്‍ നിന്നുള്ള ദിവ്യ അനുഗ്രഹം! തൃശൂരിലെ വിഷ്ണുമായ ക്ഷേത്രത്തില്‍ നിന്ന് നാരീപൂജ ചെയ്യാന്‍ ക്ഷണിച്ചത് ഭാഗ്യമായി കരുതുന്നു. തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമേ ക്ഷണിക്കൂ. ദേവി തന്നെയാണ് വ്യക്തിയെ തിരഞ്ഞെടുക്കുന്നതെന്ന് അവര്‍ വിശ്വസിക്കുന്നു.ഇത്തരമൊരു ബഹുമതി നല്‍കി എന്നെ അനുഗ്രഹിച്ചതിന് ക്ഷേത്രത്തിലെ എല്ലാവര്‍ക്കും എന്റെ എളിയ നന്ദി.
ദിവസവും പ്രാര്‍ത്ഥിക്കുകയും നമ്മെ സംരക്ഷിക്കാന്‍ ഒരു സൂപ്പര്‍ പവര്‍ ഉണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും ഇത് കൂടുതല്‍ നല്ല കാര്യങ്ങള്‍ കൊണ്ടു വരുമെന്ന് എനിക്ക് ഉറപ്പുണ്ട്.എന്റെ പ്രിയപ്പെട്ടവര്‍ക്കും ലോകത്തിനും മെച്ചപ്പെട്ടതും സന്തോഷകരവും സമാധാനപരവുമായ കാര്യങ്ങള്‍ ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു' എന്നാണ് ഖുശ്ബു കുറിച്ചിരിക്കുന്നത്. എക്‌സ് അക്കൗണ്ടിലാണ് ഖുശ്ബു ഇത് പങ്കുവച്ചിരിക്കുന്നത്.