സ്വവവര്‍ഗ പ്രണയത്തെ കുറിച്ചുള്ള കഥ; കരണ്‍ ജോഹറിന്റെ സീരിസിന് ആറ് രാജ്യങ്ങളില്‍ വിലക്ക്

Malayalilife
 സ്വവവര്‍ഗ പ്രണയത്തെ കുറിച്ചുള്ള കഥ; കരണ്‍ ജോഹറിന്റെ സീരിസിന് ആറ് രാജ്യങ്ങളില്‍ വിലക്ക്

രണ്‍ ജോഹറിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന വെബ് സീരീസിന് ആറ് രാജ്യങ്ങളില്‍ വിലക്ക്. കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ധര്‍മ്മയുടെ ബാനറില്‍ നിര്‍മ്മിച്ച 'ലവ് സ്റ്റോറിയാന്‍' എന്ന വെബ് സീരിസിനാണ് ആറ് രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യ

യുഎഇ, സൗദി അറേബ്യ, തുര്‍ക്കി, ഇന്തോനേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് സീരീസിന് വിലക്കേര്‍പ്പെടുത്തിയത്. ആറ് ദമ്പതികളുടെ പ്രണയ കഥയാണ് സീരിസ് പറയുന്നത്. ഇതില്‍ ഒരു പ്രണയകഥ സ്വവവര്‍ഗ പ്രണയത്തെ കുറിച്ച് പറയുന്നത്. അതിനാലാണ് സീരീസ് വിലക്കിയിരിക്കുന്നത്.

അക്ഷ് ഇന്ദികര്‍, അര്‍ച്ചന ഫട്കെ, കോളിന്‍ ഡി കുന്‍ഹ, ഹാര്‍ദിക് മേഹ്ത, ഷാസിയ ഇഖ്ബാല്‍, വിവേക് സോണി എന്നീ സംവിധായകരാണ് ആറ് സീരിസുകളാണ് ഒരുങ്ങുന്നത്. ഇതില്‍ ആറാമത്തെ എപ്പിസോഡായ 'ലവ് ബിയോണ്ട് ലേബല്‍സി'ലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികളായ ടിസ്റ്റ, ദിപ എന്നിവരുടെ കഥ പറയുന്നത്.

ഈ സീരിസ് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. കൊല്‍ക്കത്തയില്‍ താമസിക്കുന്ന ഇവര്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ കണ്ടുമുട്ടുകയും തുടര്‍ന്ന് പ്രണയത്തിലാവുകയും ചെയ്യുന്നതാണ് കഥ.

Karan Johar Led Love Storiyaans

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES