Latest News

അഭിനയം മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് നടി കനിഹ; പ്രിയഗാനം ആരാധകർക്കായി ആലപിച്ച് താരം

Malayalilife
അഭിനയം മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് നടി  കനിഹ;  പ്രിയഗാനം ആരാധകർക്കായി ആലപിച്ച്   താരം

ലയാളികളുടെ പ്രിയനായികയാണ് നടി  കനിഹ. അഭിനയം മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്ന് ഇതിനോടകം തന്നെ താരം തെളിയിക്കുകയും ചെയ്തിട്ടുണ്ട്.   ആരാധകർക്കായി ഇടക്ക് സമൂഹമാധ്യമങ്ങളിലൂടെ  പാട്ടുകൾ പാടി പങ്കുവയ്ക്കാറുണ്ട് നടി. എന്നാൽ ഇപ്പോൾ  തന്റെ പ്രിയഗാനത്തിന്റെ വരികൾ ആരാധകർക്കായി ആലപിക്കുകയാണ് നടി കനിഹ.  കനിഹ സോഷ്യൽ മീഡിയയിലൂടെ ‘നാൻ പോകിറേൻ മേലെ മേലെ’ എന്ന ഗാനമാണ് ആലപിക്കുന്നത്.

എന്നത്തേയും പോലെ  തന്നെ മനോഹരമായി ആലപിച്ച ഗാനം  നാലുവരി മാത്രമായി പാടി നിർത്തിയതെന്താണെന്നാണ്  ആരാധകർ കമന്റുകളിലൂടെ പ്രതികരിക്കുന്നത്. കനിഹയുടെ പാട്ടിന് നടൻ മുന്ന സൈമൺ, വിമല രാമൻ തുടങ്ങി നിരവധി താരങ്ങൾ  കമന്റ്റ് ചെയ്തിട്ടുണ്ട്.  താരം ആരാധകരുടെ ശ്രദ്ധ അടുത്തിടെ ‘എങ്കെയോ പാര്‍ക്കിറേ…’എന്ന ഗാനം ആലപിച്ചും കവർന്നിരുന്നു.

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ്  കനിഹയെ തേടി എത്തിയിരുന്നത്.  തമിഴിൽ ശ്രാവന്തി എന്നാണ് താരത്തെ  അറിയപ്പെടുന്നത്. മലയാളത്തിന്റെ സ്വന്തം ഭാഗ്യ ദേവത കൂടിയാണ് കനിഹ.  പരസ്യ രംഗത്ത് നിന്നുമാണ് 1999ൽ മിസ് മധുര കിരീടം ചൂടിയ കനിഹ സിനിമയിലേക്ക് എത്തിയത്. കനിഹ ഡബ്ബിങ്ങിലും ശ്രദ്ധേയയാണ്.  തമിഴിൽ, ജെനീലിയ, ശ്രിയ ശരൺ, സദ എന്നിവർക്ക് ശബ്ദം നൽകിയിട്ടുമുണ്ട്.

 

Read more topics: # Kaniha new song goes viral
Kaniha new song goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES