വര്‍ഷങ്ങള്‍ക്ക് ശേഷം രേവതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സലാം വെങ്കി'. ബോളിവുഡ് താരം കജോള്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ പ്രേമോഷന് തിരക്കിലാണ് താരങ്ങള്‍. ഡിസംബര്‍ ഒമ്പതിനാണ് സലാം വെങ്കി തിയേറ്ററുകളിലെത്തുന്നത്. ഇപ്പോള്‍ പ്രോമോഷന് പരിപാടിക്കിടെ നടന്ന രസകരമായ വീഡിയോ ആണ് വൈറലാകുന്നത്്.
ഫോട്ടോയ്ക്ക് പോസ് ചെയ്യാനുള്ള ബോളിവുഡ് താരം കജോളിന്റെ ക്ഷണം രസകരമായി നിരസിക്കുന്ന രേവതിയാണ് വീഡിയോയിലുള്ളത്. തങ്ങളുടെ ഏറ്റവും പുതിയ ചിത്രം 'സലാം വെങ്കി'യുടെ പ്രചാരണാര്‍ത്ഥം റിയാലിറ്റി ഷോയില്‍ അതിഥികളായി എത്തിയതായിരുന്നു കജോയും രേവതിയും നടന് വിഷാല്‍ ജേത്വായും. ഇതിനിടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനായി രേവതിയെ കജോള്‍ നിര്‍ബന്ധിക്കുന്നതും കുറച്ച് നേരം പോസ് ചെയ്തതിനുശേഷം രേവതി ഒഴിഞ്ഞുമാറുന്നതുമായ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഇതിനിടെ വീണ്ടും പോസ് ചെയ്യിക്കാനായി എത്തുന്ന കജോളിനോട് തന്റെ അടുത്തേയ്ക്ക് വരരുതെന്ന് സ്നേഹത്തോടെ രേവതി പറയുന്നതും ദൃശ്യങ്ങളില്‍ കാണാം.
സലാം വെങ്കി യഥാര്‍ത്ഥ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കുന്ന ചിത്രം സുജാത എന്ന അമ്മയുടെ കഥയാണ് പറയുന്നത്. സമീര്‍ അറോയാണ് സലാം വെങ്കിയുടെ രചന നിര്‍വഹിക്കുന്നത്. ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷന്‍, ബിലീവ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറുകളില്‍ സൂരജ് സിംഗ്, ശ്രദ്ധ അഗ്രവാള്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പതിനൊന്നു വര്‍ഷത്തിനു ശേഷം രേവതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായത്. ആമീര്‍ ഖാന് ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. ഡിസംബര്‍ ഒന്‍പതിന് ചിത്രം തിയേറ്ററുകളിലെത്തും.