മലയാളികള്‍ കാത്തിരിക്കുന്ന ദിലീപ് ചിത്രം തങ്കമണിയിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. നീതപിള്ളയും ദിലീപും ഒന്നിച്ചുള്ള റൊമാന്റിക് ?ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. കാതിലീറന്‍ പാട്ടുമൂളും... എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ രചിച്ചിരിക്കുന്നത് ബിടി അനില്‍കുമാറാണ്. ഈണം പകര്‍ന്നത് വില്ല്യം ഫ്രാന്‍സിസാണ്. വി ദേവനന്ദും മൃദുല വാര്യയറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്...
മാര്‍ച്ച് ഏഴിന് ഡ്രീംസ് ബിഗ് ഫിലിംസ് 'തങ്കമണി'തിയ്യേറ്ററികളിലെത്തിക്കുന്നു.
സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാര്‍.
അജ്മല്‍ അമീര്‍, സുദേവ് നായര്‍,സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി,സന്തോഷ് കീഴാറ്റൂര്‍,അസീസ് നെടുമങ്ങാട്,തൊമ്മന്‍ മാങ്കുവ,ജിബിന്‍ ജി, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, ശിവകാമി, അംബിക മോഹന്‍,സ്മിനു,തമിഴ് താരങ്ങളായ ജോണ്‍ വിജയ്,സമ്പത്ത് റാം എന്നിവര്‍ക്ക് പുറമേ അന്‍പതിലധികം ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നു.
കേരള മനസാക്ഷി നടുക്കിയ ഇടുക്കി തങ്കമണി സംഭവത്തിന്റഛായാഗ്രഹണം- മനോജ് പിള്ള,എഡിറ്റര്‍-ശ്യാം ശശിധരന്‍,ഗാനരചന-ബി ടി അനില്‍ കുമാര്‍,സംഗീതം-വില്യം ഫ്രാന്‍സിസ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സുജിത് ജെ നായര്‍,പ്രൊജക്ട് ഡിസൈനര്‍- സജിത് കൃഷ്ണ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മോഹന്‍ 'അമൃത',സൗണ്ട് ഡിസൈനര്‍- ഗണേഷ് മാരാര്‍,മിക്‌സിംഗ് -ശ്രീജേഷ് നായര്‍,കലാസംവിധാനം-മനു ജഗദ്,മേക്കപ്പ്-റോഷന്‍,
കോസ്റ്റ്യൂം ഡിസൈനര്‍- അരുണ്‍ മനോഹര്‍,സ്റ്റണ്ട്-രാജശേഖര്‍,സ്റ്റണ്‍ ശിവ,സുപ്രീം സുന്ദര്‍,മാഫിയ ശശി,പ്രോജക്ട് ഹെഡ്- സുമിത്ത് ബി പിചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മനേഷ് ബാലകൃഷ്ണന്‍,വിഎഫ്എക്‌സ്-എഗ്ഗ് വൈറ്റ്,സ്റ്റില്‍സ്-ശാലു പേയാട്,ഡിസൈന്‍-അഡ്‌സോഫ്ആഡ്‌സ്,പി ആര്‍ ഒ-എ എസ് ദിനേശ്.