Latest News

ദിലീപ് പറയുന്നതിന് അപ്പുറത്തേക്ക് ഒരില ചലിക്കില്ല എന്നുളള സ്ഥിതി; നേരായ വിധത്തില്‍ വിചാരണ ചെയ്യപ്പെടുന്നില്ല; തുറന്ന് പറഞ്ഞ് നികേഷ് കുമാര്‍

Malayalilife
 ദിലീപ് പറയുന്നതിന് അപ്പുറത്തേക്ക് ഒരില ചലിക്കില്ല എന്നുളള സ്ഥിതി; നേരായ വിധത്തില്‍ വിചാരണ ചെയ്യപ്പെടുന്നില്ല; തുറന്ന് പറഞ്ഞ്  നികേഷ് കുമാര്‍

ടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വഴിത്തിരിവ് ഉണ്ടാകുന്നത്.  ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളില്‍ കേസിലെ എട്ടാം പ്രതിയായ ദിലീപുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി വരികയാണ്. അതിനിടെ  5 എഫ്ഐആറുകള്‍  പോലീസ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ പുറത്ത് കൊണ്ടുവന്ന റിപ്പോര്‍ട്ടര്‍ ടിവിക്കും എഡിറ്റര്‍ ഇന്‍ ചീഫ് നികേഷ് കുമാറിനും എതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. എന്നാല്‍ താനോ ചാനലോ നിയമലംഘനം നടത്തിയിട്ടില്ലെന്നാണ് നികേഷ് ഒരു മാധ്യമത്തോട് വ്യക്തമാക്കിയത്. 

നികേഷ് കുമാറിന്റെ വാക്കുകള്‍:  ബാലചന്ദ്ര കുമാര്‍ ഒരു വെളിപ്പെടുത്തല്‍ നടത്തുകയായിരുന്നില്ല. അയാള്‍ അക്കാലത്ത് ദിലീപിന്റെ സംഘത്തിലുണ്ടായിരുന്ന ആളാണ്. അത് തെളിയിക്കാന്‍ കഴിയുന്ന ഓഡിയോ ടേപ്പുകള്‍ അയാളുടെ പക്കലുണ്ട്. കേസില്‍ 20 സാക്ഷികളെ മൊഴി മാറ്റുന്ന ഒരു സാഹചര്യത്തില്‍ പോലീസ് ഇക്കാര്യങ്ങള്‍ അറിയണം എന്നത് കൊണ്ടാണ് ബാലചന്ദ്ര കുമാറിന്റെ അഭിമുഖം നല്‍കിയത്. അതുകൊണ്ട് തന്നെ കേസില്‍ തുടരന്വേഷണം ഉണ്ടായി. കേസിന് പുറത്ത് നടക്കുന്ന കാര്യങ്ങളാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. അത് കോടതിയിലെ ഇന്‍ ക്യാമറ പ്രൊസീഡിംഗ്സുമായി ബന്ധമുളളതല്ല. ദിലീപില്‍ നിന്ന് ഭീഷണി നേരിടുന്നു എന്നതാണ് ബാലചന്ദ്ര കുമാറിന്റെ വിഷയം. 2017 മുതലുളള കാലത്ത് ദിലീപിന്റെ വീട്ടില്‍ ഇന്‍സൈഡര്‍ ആയി ബാലചന്ദ്ര കുമാര്‍ ഉണ്ട്. ആ സമയം വിഐപി വന്നതും, പള്‍സര്‍ സുനിയെ കണ്ടതും അടക്കമുളള പല കാര്യങ്ങളും നടന്നിട്ടുണ്ട്.

ഈ കേസില്‍ കോടതിയുടെ പ്രവര്‍ത്തനത്തില്‍ പൗരന്‍ എന്ന നിലയിലും മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലും നിരാശയാണ് തോന്നിയിരിക്കുന്നത്. ആദ്യം 7 ഫോണുകള്‍ ഹാജരാക്കണം എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞപ്പോള്‍ അതില്‍ ഏതെങ്കിലും ഫോണ്‍ ഇല്ലെന്ന് പ്രതിഭാഗം പറഞ്ഞിരുന്നില്ല. ഹാജരാക്കാന്‍ കഴിയില്ല എന്നാണ് അന്ന് പറഞ്ഞത്. തിങ്കളാഴ്ച ഫോണുകള്‍ ഹാജരാക്കിയപ്പോള്‍ ക്രമ നമ്പര്‍ 1, 7 എന്നിവ ഇല്ലെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. ഇതുവരെയും മുഴുവന്‍ ഫോണുകളും ഹാജരാക്കിയിട്ടില്ല. അക്കാര്യത്തിലൊക്കെയും ഒരു മെല്ലപ്പോക്ക് കോടതിയുടെ ഭാഗത്ത് നിന്നുണ്ട്. ദിലീപിനോട് ശക്തമായ വാക്കുകളിലൂടെ പറയാന്‍ കോടതി തയ്യാറാകുന്നില്ലെന്നത് നിരാശയുണ്ടാക്കുന്നു. പോലീസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഐപിസി ഉണ്ടായ ശേഷമുണ്ടായ ഇത് പോലുളള ആദ്യത്തെ കുറ്റകൃത്യം എന്നാണ്. എന്നിട്ടും നാട്ടില്‍ വലിയ പിന്തുണ പ്രതിഭാഗത്തുളള ആളിന് കിട്ടുന്നു എന്നുളളതാകാം ദിലീപിനുളള ധൈര്യം.

മലയാള സിനിമയുടെ പിന്തുണ വലിയ തോതില്‍ ദിലീപിനുണ്ടായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയുമാണ് സിനിമ ഭരിച്ച് കൊണ്ടിരുന്നത്. സംഘടനകള്‍ രൂപപ്പെട്ടതോടെയാണ് ദിലീപ് ഇവര്‍ക്കും മുകളിലേക്ക് വളര്‍ന്നത്. ദിലീപ് പറയുന്നതിന് അപ്പുറത്തേക്ക് ഒരില ചലിക്കില്ല എന്നുളള സ്ഥിതി വന്നു. ആ സമയത്താണാണ് കേസ് വരുന്നത്. 99 ശതമാനം സിനിമാക്കാരും ദിലീപിനൊപ്പം നിന്നു. ദിലീപ് ശക്തനാണ് എന്നത് കൊണ്ട്. എന്നാല്‍ ഇപ്പോള്‍ ആ പിന്തുണ ഉണ്ടെന്ന് കരുതുന്നില്ല. ദിലീപ് കുറ്റക്കാരനാണോ എന്ന് ഇപ്പോഴും നമുക്ക് അറിയില്ല. പക്ഷേ ദിലീപ് നേരായ വിധത്തില്‍ വിചാരണ ചെയ്യപ്പെടുന്നില്ല എന്നുളള തോന്നല്‍ ആളുകള്‍ക്കുണ്ട്. ഒരു പരിധി വരെ ആള്‍ക്കൂട്ട പിന്തുണയും സംഘടനകളുടെ നിരുപാധിക പിന്തുണയുമൊക്കെ കുറഞ്ഞ് വന്നിട്ടുണ്ട്. തന്നെ നിരവധി ആളുകള്‍ ഫോണ്‍ വിളിച്ച് പറയും, ദിലീപ് പക്ഷക്കാരായ ഇന്ന ആളുകളെ ചര്‍ച്ചയ്ക്ക് വിളിക്കരുത് എന്ന്. ഇവര്‍ക്കൊരു പൊതുസ്വഭാവമുണ്ട്. അത് ദിലീപിന്റെ കേസ് എക്സ്പ്രസ് ചെയ്യാന്‍ വളരെ കറക്ടാണ്. 

Journalist nikesh kumar words about dileep case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES