മലയാളികൾക്ക് ഏറെ സുപരിചിതനായ സംവിധായകൻ ജീത്തു ജോസഫ്. ഉത്രാട ദിനത്തില്‍ വീട്ടില്‍ നിന്നുളള ഓണാഘോഷ ചിത്രങ്ങള്‍ ഇപ്പോൾ പങ്കുവച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ. ചിത്രങ്ങള്‍ പങ്കുവെച്ച് ജീത്തു ജോസഫ് ഞങ്ങള്‍ മാതാപിതാക്കളോട് മക്കള്‍ക്കുളള കരുതലിന്റെ കൂടി ഓണമായിരുന്നു ഇത്തവണയെന്ന് ഫേസ്ബുക്കില്‍ കുറിച്ചു. ഓണത്തെ കുറിച്ച് ജീത്തു ജോസഫിന്റെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
ഞങ്ങള്‍ മാതാപിതാക്കളോട് മക്കള്‍ക്കുള്ള കരുതലിന്റെ ഓണം. ( ഓണ്‍ലൈന്‍ ക്ലാസ്സുള്ളത് കൊണ്ട് ഞങ്ങളുടെ ഓണാഘോഷം ഇന്നായിരുന്നു.). മക്കളും അവരുടെ കസിന്‍സും (എന്റെ ചേട്ടന്മാരുടെ മക്കള്‍) ചേര്‍ന്നാണ് ഇപ്രാവശ്യത്തെ സദ്യ ഒരുക്കിയത്. അതു കൊണ്ടു തന്നെ ഓണ സദ്യക്ക് രുചി കൂടും. പായസത്തിന് മധുരവും.
മൊബൈലില്‍ ഓര്‍ഡര്‍ ചെയ്താല്‍ ഇലയടക്കം വീട്ടില്‍ കൊണ്ടു വരുന്ന കാലത്ത് പിള്ളേര്‍ കാളനും ഓലനുമൊക്കെ ഉണ്ടാക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷം. എല്ലാവര്‍ക്കും ഞങ്ങളുടെ ഓണാശംസകള്‍. ഓണം വീട്ടില്‍ തന്നെ ആഘോഷിക്കുക. ഈ ഓണം കരുതലോണം. ജീത്തു ജോസഫ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. അതേസമയം ജീത്തു ജോസഫിന്റെ ചിത്രങ്ങള്‍ക്ക് താഴെ ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം ആശംസകളുമായി എത്തിയിരുന്നു. മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കിയുളള ദൃശ്യം 2വാണ് സംവിധായകന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ]
ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിന്റെ വിജയത്തിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി മാറിയിരുന്നു ജീത്തു ജോസഫ്. 2007ല്‍ സുരേഷ് ഗോപി നായകനായ ഡിറ്റക്ടീവ് എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധായകന്റെ തുടക്കം. പിന്നീട് സൂപ്പര്‍താരങ്ങളെയും യുവതാരങ്ങളെയുമെല്ലാം നായകന്മാരാക്കി ജീത്തു ജോസഫ് സിനിമകള്‍ ഒരുക്കി. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും സംവിധായകന്‍ തിളങ്ങിയിരുന്നു.
വിവിധ ഭാഷകളിലായി പത്തിലധികം സിനിമകളാണ് സംവിധായകന്‌റെതായി പുറത്തിറങ്ങിയത്. അതേസമയം തമിഴില്‍ കാര്‍ത്തി നായകനായ തമ്പി എന്ന ചിത്രമാണ് ജീത്തു ജോസഫിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. മലയാളത്തില്‍ ദൃശ്യം 2വിന് പുറമെ റാം എന്ന ചിത്രവും സംവിധായകന്റെതായി ഒരുങ്ങിയിരുന്നു. എന്നാല്‍ കോവിഡ് കാരണം മോഹന്‍ലാല്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.