Latest News

നിഗൂഡതകള്‍ നിറക്കുന്ന ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി ഇഷ  ടീസര്‍ എത്തി;  സംവിധായകന്‍ ജോസ് തോമസിന്റെ ആദ്യ ഹൊറര്‍ ചിത്രത്തില്‍ അണിനിരക്കുന്നത് പുതുമുഖ താരങ്ങള്‍

Malayalilife
നിഗൂഡതകള്‍ നിറക്കുന്ന ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി ഇഷ  ടീസര്‍ എത്തി;  സംവിധായകന്‍ ജോസ് തോമസിന്റെ ആദ്യ ഹൊറര്‍ ചിത്രത്തില്‍ അണിനിരക്കുന്നത് പുതുമുഖ താരങ്ങള്‍

സ്റ്റ്‌ലുക്ക് പോസ്റ്ററുകളാല്‍ ഇതിനോടകം ചര്‍ച്ചയായ ജോസ്  തോമസിന്റെ  പുതിയ  ചിത്രം  ഇഷയുടെ ടീസറും ശ്രദ്ധ നേടുന്നു. ഹൊറര്‍-ത്രില്ലര്‍ പശ്ചാത്തലം തോന്നിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ടീസര്‍ ഒരുങ്ങിയിരിക്കുന്നത്. മലയാള  ഹൊറര്‍  ചിത്രങ്ങളില്‍  സാധാരണ  കാണാറുള്ള  പതിവ്  മസാല  കൂട്ടുകള്‍  ഒന്നുമില്ലാതെ   സിനിമയുടെ  സ്വഭാവം വ്യക്തമാക്കി  തരുന്ന  ക്ലാസ്സ്  ടീസര്‍  ആണ്  ഇഷയുടേത്. 

സ്വര്‍ണ്ണക്കടുവയ്ക്ക് ശേഷം ജോസ് തോമസ് ഒരുക്കുന്ന ചിത്രമാണ് ഇഷ. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ചിത്രത്തിലെ  താരങ്ങളെ  ഇതേവരെ  വെളിപ്പെടുത്തിയിരുന്നില്ല  മാര്‍ഗറേറ്റ് ആന്റണി  ബേബി  ആവനീ എന്നിവര്‍ക്ക് ഒപ്പം  കിഷോര്‍ സത്യയുമാണ്  ടീസറില്‍ ഉള്ള  മുഖങ്ങള്‍. ഒരു ഷോട്ടില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന കിഷോര്‍ സത്യയാണ് ടീസറിലെ ഏക പുരുഷമുഖം. നായകനെയും നായികയെയും ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. സിനിമയിലെ നായകകഥാപാത്രത്തെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലും ചര്‍ച്ച സജീവമാണ്. 

വിഷ്യല്‍ ഡ്രീംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുകുമാര്‍ എംടിയാണ് ക്യാമറ. ഫെബ്രുവരി റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

Read more topics: # ഇഷ,# ടീസര്‍
Isha Official Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES