ബോളിവുഡിലെ സൂപ്പര്‍താരം ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്റെ 25-ാം പിറന്നാളായിരുന്നു കഴിഞ്ഞ മെയ് എട്ടാം തീയതി. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കളുമായി ഇത്തവണ പൂള് പാര്‍ട്ടിയായിരുന്നു സംഘടിപ്പിച്ചിരുന്നത്. സ്വിമ്മിങ്ങ് പൂളിലെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇറ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. കുടുംബത്തോടൊപ്പം സ്വിം സ്യൂട്ട് ധരിച്ച് പിറന്നാള്‍ ആഘോഷിച്ചതാണ് വിവാദത്തിന് കാരണമായത്. പിതാവിന് മുന്നില്‍ ഇത്തരത്തില്‍ വസ്ത്രം ധരിച്ച് നില്ക്കുന്നതിനെതിരെയായിരുന്നു വിമര്‍ശനങ്ങള്‍. വിമര്‍ശനത്തിനിടെ ഇറയെ പിന്തുണച്ചും നിരവധി പേര് രംഗത്തെത്തിയിരുന്നു.
ആ സമയം മൗനം പാലിച്ച ഇറ ഖാന് ഇപ്പോള്‍ ട്രോളുകള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ട്രോളുകള്‍ക്ക് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ തന്നെ ചുട്ട മറുപടി നല്‍കുകയാണ് താരം. 'ആര്‍ക്കെങ്കിലും ഞാന്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളെക്കുറിച്ച് മോശം അഭിപ്രായമോ ട്രോളാനോ തോന്നുന്നുവെങ്കില്‍ അവര്‍ക്കായി ഇതാ കാണാന്‍ കുറേക്കൂടി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നു. ഇതാ കണ്ടോളൂ' എന്നായിരുന്നു ഇറയുടെ പോസ്റ്റ്. പോസ്റ്റിനൊപ്പം പൂള് പാര്‍ട്ടിയുടെ പുതിയ കുറേ ചിത്രങ്ങളും ഇറ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.
മകളുടെ പിറന്നാളിന് ഇത്തവണ നടന് ആമിര്‍ ഖാനും മുന്‍ഭാര്യ റീന ദത്തയും ഒന്നിച്ചുണ്ടായിരുന്നു എന്നതായിരുന്നു ഏറ്റവും വലിയ സവിശേഷത. കൂടാതെ അടുത്തിടെ വിവാഹമോചിതയായ ആമിര്‍ ഖാന്റെ രണ്ടാം ഭാര്യ കിരണ്‍ റാവുവും മകന് ആസാദും എത്തിച്ചേര്‍ന്നിരുന്നു. സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ്ങ് പൂളിനരികെ നടത്തിയ പിറന്നാള്‍ പാര്‍ട്ടിയില്‍ ഇറയുടെ കാമുകനും ഫിറ്റ്നസ് പരിശീലകനുമായ നൂപുര്‍ ശിഖരേയും പങ്കെടുത്തു.