മലയാളസിനിമയില്‍ കോമഡിയും ഇമോഷണല്‍ സീന്‍സുമൊക്കെ അവതരിപ്പിച്ച് കയ്യടി നേടിയ നടനാണ് ഇന്ദ്രന്‍സ്. ചെറിയ റോളുകളില്‍ അഭിനയിച്ച് സിനിമാ നടനാകുമ്പോള്‍ തലക്കനം വരുന്ന നടന്മാര്‍ ഉളളപ്പോള്‍ മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം നേടിയിട്ടും ഇത്രയും വിനയവും എളിമയുമുളള മറ്റൊരു നടന്‍ മലയാള സിനിമയിലില്ലെന്ന് തന്നെ പറയാം. ആളൊരുക്കം എന്ന ചിത്രത്തിലെ പപ്പു പിഷാരടി എന്ന കഥാപാത്രത്തിന് ശേഷം ഇന്ദ്രന്‍സിനെ തേടിയെത്തുന്നതൊക്കെയും മികച്ച കഥാപാത്രങ്ങളാണ്.
നിരവധി വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ വിസ്മയപ്രകടനങ്ങള്‍ കാഴ്ചവെച്ച് ശ്രദ്ധ നേടിയ ഇന്ദ്രന്‍സ് വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തിലൂടെ രാജ്യാന്തര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി കരിയര്‍ ഗ്രാഫ് പടുത്തുയര്‍ത്തി കൊണ്ടേ ഇരിക്കയാണ്. ഇപ്പോള്‍ ഇന്ദ്രന്‍സ് പുത്തന്‍ ചിത്രവുമായി രംഗത്തെത്തുകയാണ്. വേലുക്കാക്ക എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രന്‍സ് ഇനി ഞെട്ടിക്കാനൊരുങ്ങുന്നത്.
ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍ കലീത്തയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഇന്ന് രാവിലെ പാലക്കാട് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. പി ജെ വി ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാജി ജേക്കബ് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സത്യന്‍ എം എ ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. മുരളി ദേവ് ശ്രീനിവാസ് മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം,യുനുസ്യോ സംഗീതം പകരുന്നു.എഡിറ്റര്‍-ഐജു എം എ. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍-ചെന്താമരാക്ഷന്‍, പ്രൊഡക്‌ഷന്‍ ഡിസെെനര്‍-പ്രകാശ് തിരുവല്ല, കല-സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ്-അഭിലാഷ്, വസ്താലങ്കാരം-ഉണ്ണി കൊട്ടേക്കാട്ട്, സ്ക്രിപ്റ്റ് സപ്പോര്‍ട്ട്-ദിലീപ് കുട്ടിച്ചിറ, സ്റ്റില്‍സ്-രാംദാസ് മാത്തൂര്‍, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.