Latest News

ആയോധനകലയിലെ ചില ടെക്നിക്കുകള്‍ തന്റെ അറിവില്ലാതെ സിനിമയില്‍ ഉപയോഗിച്ചു; കമല്‍ഹാസന്‍ ചിത്രം ഇന്ത്യന്‍-2 വിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് മധുര സ്വദേശിയുടെ ഹര്‍ജി

Malayalilife
ആയോധനകലയിലെ ചില ടെക്നിക്കുകള്‍ തന്റെ അറിവില്ലാതെ സിനിമയില്‍ ഉപയോഗിച്ചു; കമല്‍ഹാസന്‍ ചിത്രം ഇന്ത്യന്‍-2 വിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് മധുര സ്വദേശിയുടെ ഹര്‍ജി

കമല്‍ഹാസന്റെ പുതിയ സിനിമ ഇന്ത്യന്‍-2 വിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. മധുര സ്വദേശി ആശാന്‍ രാജേന്ദ്രന്‍ എന്നയാളാണ് സിനിമയുടെ റിലീസിങ്ങിനെതിരെ മധുര കോടതിയില്‍ ഹര്‍ജി നല്‍കിയത്. സിനിമ തിയേറ്ററുകളിലോ ഒ ടി ടി പ്ലാറ്റ്ഫോമുകളിലോ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. വെള്ളിയാഴ്ചയാണ് ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ റിലീസ് ചെയ്യുന്നത്. കമല്‍ ഹാസന്‍ അഭിനയിച്ച 1996 ല്‍ ഇറങ്ങിയ ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗമാണിത്. ശങ്കറാണ് സിനിമയുടെ സംവിധായകന്‍.

മധുരയിലെ എച്ച്എംഎസ് കോളനിയിലുള്ള ആയോധനകല ഗവേഷണ അക്കാദമിയിലെ വര്‍മകലൈയിലെ മുഖ്യ അധ്യാപകനാണ് ആശാന്‍ രാജേന്ദ്രന്‍. ഇന്ത്യന്‍ സിനിമയില്‍ കമല്‍ഹാസന് വര്‍മകലൈയുമായി ബന്ധപ്പെട്ട ചില ടെക്നിക്കുകള്‍ ആശാന്‍ രാജേന്ദ്രനാണ് പഠിപ്പിച്ചു നല്‍കിയത്. സിനിമയില്‍ ഇദ്ദേഹത്തിന്റെ പേരും ക്രെഡിറ്റില്‍ നല്‍കിയിരുന്നു.

എന്നാല്‍ ഇന്ത്യന്‍-2 വില്‍ ഈ ടെക്നിക്കുകള്‍ തന്റെ അറിവില്ലാതെ സിനിമയില്‍ ഉപയോഗിച്ചുവെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നത്. ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഇന്ത്യന്‍-2 വിന് അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം ഒരുക്കിയത്. സമുദ്രക്കനി, ബോബിസിംഹ, കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ത്ഥ്, രാകുല്‍പ്രീത് സിങ്, പ്രിയഭവാനി ശങ്കര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

Read more topics: # ഇന്ത്യന്‍-2
Indian 2 Case against Kamal Haasan fil

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES