ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി സീരീസിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. താരത്തിന്റെ പുതിയ ചിത്രമാണ് ആദി പുരുഷ്. ചിത്രത്തിൽ പ്രഭാസിനൊപ്പം സെയ്ഫ് അലി ഖാനും ഒന്നിക്കുന്നു എന്നുള്ള പ്രത്യേകതയും നിലനിൽക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ സിനിമയുടെ സെറ്റില്‍ തീ പിടുത്തം ഉണ്ടായി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. തീപിടുത്തം ഉണ്ടായത് ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയാണ്. തീപിടുത്തം സംഭവിച്ചത് മുംബൈ ഗുര്‍ഗോണ്‍ ഭാഗത്തെ റെട്രോ ഗ്രൗണ്ടിലെ സെറ്റില്‍ വെച്ചാണ്.
അതേസമയം സെറ്റില്‍ സംഭവം നടക്കുമ്ബോള്‍ പ്രഭാസും സെയ്ഫ് അലി ഖാനും ഉണ്ടായിരുന്നില്ലെനന്നാണ് വിവരം.
നിലവിൽ ആളപായമോ മറ്റ് ഗുരുതര പരുക്കുകളോ ആര്‍ക്കെങ്കിലും ഉള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല. സിനിമയിലൂടെ ഇന്ത്യന്‍ ഇതിഹാസം പ്രമേയമാക്കുകയും ചെയ്യുന്നു. തന്‍ഹാജിയുടെ സംവിധായകനും റെട്രോഫൈല്‍ പ്രോഡക്ഷന്‍ കമ്ബനി സ്ഥാപകനുമായ ഓം റൗട്ടാണ് ചിത്രം ഒരുക്കുന്നത്. എന്നാൽ സിനിമയുടെ നിർമ്മാണം നിർവഹിക്കുന്നത് ടി സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ്. .2022 ല്‍ ചിത്രം തിയറ്ററുകളിലെത്തിക്കും.
3ഡി-യില്‍ പൂര്‍ണമായും ഒരുക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഒഎം റൗത്താണ്. ടി സീരീസും ഗുല്‍ഷന്‍ കുമാറും ചേര്‍ന്ന് ടി സീരീസ് ഫിലിംസും റെട്രോഫൈല്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം തിയറ്ററുകളിലെത്തിക്കും.ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ ബോളിവുഡ് താരമായിരിക്കും എത്തുക. തെലുങ്കിനു പുറമേ ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം മൊഴിമാറ്റം ചെയ്യപ്പെടും.