മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ദൃശ്യം 2 വിന്റെ ചിത്രീകരം ഓഗസ്റ്റിൽ ആരംഭിക്കും. തൊടുപുഴയിലാകും ഓഗസ്റ്റ് 17ന് ആദ്യഘട്ട ചിത്രീകരണം തുടങ്ങുക.സർക്കാരിന്റെ നിര്‍ദേശങ്ങളോടു കൂടി കോവിഡ് സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയാകും ചിത്രീകരണം നടക്കുക.
ദൃശ്യം 2 ആരംഭിക്കുന്നത് പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് നിർത്തിവയ്ക്കണമെന്ന നിർമാതാക്കളുടെ സംഘടനയുടെ നിലപാട് തുടരുന്ന സാഹചര്യത്തിലാണ്. ആന്റണി ആണ് ആശീർവാദ് സിനിമാസിനു വേണ്ടി ചിത്രം നിർമിക്കുന്നത്. ക്രൈം ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ഒരു ചിത്രമാണ് ‘ദൃശ്യം 2.
2013 ഡിസംബറിൽ റീലീസ് ചെയ്ത ‘ദൃശ്യം’ വൻ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗവും ജീത്തു ജോസഫ് തന്നെ എഴുതി സംവിധാനം ചെയ്യുന്നതാണ്. തുടർച്ചയായി 60 ദിവസം കൊണ്ടു ലോക്ഡൗണിനു ശേഷം ചിത്രീകരിച്ചു പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് സിനിമ. മറ്റു സിനിമകളിൽ മോഹൻലാൽ ഇതിനു ശേഷമായിരിക്കും അഭിനയിക്കുക.