Latest News

കല്‍ക്കിക്ക് ശേഷം വൈജയന്തി ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍; ഔദ്യോഗിക പ്രഖ്യാപനം ജൂലായ് 28ന് 

Malayalilife
 കല്‍ക്കിക്ക് ശേഷം വൈജയന്തി ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍; ഔദ്യോഗിക പ്രഖ്യാപനം ജൂലായ് 28ന് 

ല്‍ക്കി 2898 എ.ഡിക്കു ശേഷം വൈജയന്തി മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍. പവന്‍ സദിനെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ജൂലായ് 28ന് ഉണ്ടാകും. വൈജയന്തി മുവീസിന്റെ ബാനറില്‍ ഡി. അശ്വിനി ദത്താണ് നിര്‍മ്മാണം.

വൈജയന്തി മുവീസും ദുല്‍ഖര്‍ സല്‍മാനും കൈകോര്‍ക്കുന്ന നാലാമത്തെ ചിത്രമാണ്. സീതാരാമം, മഹാനടി, കല്‍ക്കി 2898 എഡി എന്നിവയാണ് മറ്റു ചിത്രങ്ങള്‍. മഹാനടിയിലൂടെയാണ് ദുല്‍ഖര്‍ തെലുങ്ക് അരങ്ങേറ്റം നടത്തുന്നത്. സീതാരാമം ചരിത്രവിജയം ആണ് നേടിയത്.

വെങ്കട് അട്‌ലൂരി സംവിധാനം ചെയ്യുന്ന ലക്കി ഭാസ്‌കര്‍ ആണ് തെലുങ്കില്‍ ദുല്‍ഖറിന്റെ അടുത്ത റിലീസ്, മീനാക്ഷി ചൗധരിയാണ് നായികയായി എത്തുന്നത്. സെപ്റ്റംബര്‍ 27ന് ചിത്രം റിലീസ് ചെയ്യും. സിതാര എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ സൂര്യദേവര നാഗ വംസിയും ഫോര്‍ച്യൂന്‍ ഫോര്‍ സിനിമാസിന്റെ ബാനറില്‍ സായ് സൗജന്യയും ചേര്‍ന്നാണ് നിര്‍മ്മാണം. ശ്രീകാര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. തൊലി പ്രേമ, വാത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വെങ്കട് അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് .

നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബംഗ്ലാന്‍ പ്രൊഡക്ഷന്‍ ഡിസൈനും നവീന്‍ നൂലി എഡിറ്റിംഗും നിര്‍വഹിക്കുന്നു. തെലുഗു, മലയാളം, ഹിന്ദി, തമിഴ് ഭാഷകളില്‍ ചിത്രം എത്തുന്നുണ്ട്.

Dulquer Salman to work with Vyjayanthi again

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക