പ്രേക്ഷകരുടെ ഇടയില്‍ ഏറെ ചര്‍ച്ചയായത് ജാക്ക് എന്‍ ജില്ലിന്റെ ട്രെയിലര്‍ ഇറങ്ങിയതിന് ശേഷം ഉള്ള മഞ്ജു വാര്യരുടെ ആക്ഷന്‍ രംഗങ്ങൾ തന്നെയായിരുന്നു. എന്നാൽ താരത്തിന്റെ സോളോ പ്രകടനങ്ങളാണ് ചിത്രത്തിലെ മൂന്ന് ഫൈറ്റുകളും. ചിത്രത്തിന്റെ ചിത്രീകരണ വേള സമയം മഞ്ജുവിന് തലയ്ക്ക് അടി കിട്ടിയിട്ട് സ്റ്റിച്ചിടേണ്ടി വന്നിരുന്നു. എന്നാൽ അത് ഒന്നും തന്നെ വകവയ്ക്കാതെയാണ് ഫൈറ്റ് സീനില്‍ പങ്കെടുത്തതിന്നു തുറന്ന് പറയുകയാണ് സംവിധായകന്‍ സന്തോഷ് ശിവന്‍. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഉല്ലാസ് മോഹനാണ് ജാക്ക് എന്‍ ജില്ലിലെ ഫൈറ്റിനും ഗാനരംഗങ്ങള്‍ക്കും കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. കളരിയുടെ ഫ്‌ളേവറുകളാണ് ഫൈറ്റിന് ഉപയോഗിച്ചിരിക്കുന്നത്. അതിനായി മഞ്ജു കളരി പഠിച്ചു. ഉല്ലാസ് തന്നെയാണ് മഞ്ജുവിന് ഗുരുവായത്. ഷൂട്ടില്ലാത്ത സമയത്താണ് പരിശീലനം. ചില സമയം അത് രാവിലെ തുടങ്ങും.
മറ്റു ചിലപ്പോള്‍ വൈകുന്നേരങ്ങളില്‍. ഏഴ് ദിവസത്തോളം പരിശീലനം ചെയ്തു. അതിനുശേഷമാണ് ഫൈറ്റ് സ്വീക്വന്‍സുകള്‍ ഷൂട്ട് ചെയ്തത്. നല്ല മെയ്വഴക്കത്തോടെയാണ് മഞ്ജു ആക്ഷന്‍ രംഗങ്ങള്‍ ചെയ്തത്. എവിടെയും ഡ്യൂപ്പ് ഉപയോഗിച്ചിട്ടില്ല. ക്യാമറയ്ക്ക് മുന്നിലെ അവരുടെ പ്രകടനം അത്ഭുതപ്പെടുത്തുന്നതായിരുന്നു,” സന്തോഷ് ശിവന്‍ പറഞ്ഞു.
”ഒരു ഫൈറ്റ് തുടങ്ങുന്നതിന് മുമ്പുള്ള സീനില്‍ മഞ്ജുവിന്റെ തലയ്ക്ക് അടിയേറ്റിരുന്നു. ഒരു സഹനടനില്‍ നിന്നും സംഭവിച്ച പിഴവാണ്. നല്ല ചോര പൊടിയുന്നുണ്ടായിരുന്നു. പെട്ടെന്നുതന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി. മൂന്ന് സ്റ്റിച്ചിടേണ്ടിവന്നു. അവിടെ നിന്ന് നേരെ ലൊക്കേഷനിലേയ്ക്ക് വരാമെന്നാണ് മഞ്ജു പറഞ്ഞത്.ഞങ്ങള്‍ വിശ്രമിക്കാന്‍ നിര്‍ബന്ധിച്ച് ആവശ്യപ്പെടുകയായിരുന്നു. പിറ്റേന്ന് ആ തുന്നലും വെച്ചാണ് മഞ്ജു ഫൈറ്റ് സീനില്‍ പങ്കെടുത്തത്. ജോലിയോടുള്ള അവരുടെ സമര്‍പ്പണത്തെ നമിക്കാതെ വയ്യ,” സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു.