Latest News

എന്നിട്ടും കഥകേട്ട് സമ്മതിച്ചു; ആ നന്ദി ഇപ്പോഴും ഉര്‍വശിയോടുണ്ട്; തുറന്ന് പറഞ്ഞ് സംവിധായകന്‍ സംഗീത് ശിവന്‍

Malayalilife
എന്നിട്ടും കഥകേട്ട് സമ്മതിച്ചു; ആ നന്ദി ഇപ്പോഴും ഉര്‍വശിയോടുണ്ട്; തുറന്ന് പറഞ്ഞ് സംവിധായകന്‍ സംഗീത് ശിവന്‍

ശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ സംഗീത് ശിവൻ സംവിധാനം ചെയ്ത് മോഹൻലാൽ, ജഗതി ശ്രീകുമാർ,  ഉര്‍വശി മധൂ, മാസ്റ്റർ സിദ്ധാർത്ഥ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് യോദ്ധാ. എന്നാൽ ഇപ്പോൾ 
യോദ്ധയെക്കുറിച്ചും അതില്‍ അഭിനയിച്ച ഉര്‍വശിയെ കുറിച്ചും ജഗതി ശ്രീകുമാറിന്റെ അരിശുംമൂട്ടില്‍ അപ്പുക്കുട്ടനുണ്ടായിരുന്ന പ്രാധാന്യത്തെക്കുറിച്ചും പറയുകയാണ് സംഗീത് ശിവന്‍.  യോദ്ധയെ കുറിച്ച്‌ പ്രമുഖ മാധ്യമത്തോടാണ് സംഗീത് ശിവന്‍ തുറന്നു പറഞ്ഞത്.

'' അരുശുംമൂട്ടില്‍ അപ്പുക്കുട്ടന്റെ മുറപ്പെണ്ണാണ് ദമയന്തി. ഉര്‍വശിയാണ് ദമന്തിയായി അഭിനയിച്ചത്. ആറോ ഏഴോ സീനിലേയുള്ളൂ. ഉര്‍വശിയാണെങ്കില്‍ അന്ന് എല്ലാ സിനിമകളിലും നായികയാണ്. എന്നിട്ടും കഥ കേട്ടപ്പോള്‍ അഭിനയിക്കാമെന്നു സമ്മതിച്ചു. ആ നന്ദി ഇപ്പോഴും ഉര്‍വശിയോടുണ്ട്.

തൈപ്പറമ്ബില്‍ അശോകനേയും, അശ്വതിയെയും യോജിപ്പിച്ചതിലൂടെ വേണമെങ്കില്‍ സിനിമ അവസാനിപ്പിക്കാമായിരുന്നു. എന്നാല്‍ ഞങ്ങള്‍ ആലോചിച്ചത് അപ്പുക്കുട്ടന്റെ ക്ലൈമാക്‌സ് എന്താണെന്നാണ്. ഏറെ ചിന്തിച്ചതിനു ശേഷമാണ് അഭിഷേകം ചെയ്ത കുഞ്ഞന്‍ ലാമയെ വീണ്ടും വിരട്ടാനെത്തുന്ന കുങ്ങ്ഫുക്കാരന്റെ കറുത്ത വേഷത്തില്‍ അപ്പുക്കുട്ടനെ അവതരിപ്പിക്കുന്നത്. ആത്യന്തികമായ വിജയം അശോകനാണെങ്കിലും അപ്പുക്കുട്ടനും തൊട്ടു പിറകിലുണ്ടെന്നു പറയുന്നതായിരുന്നു യോദ്ധയുടെ ക്ലൈമാക്‌സ് എന്നും  സംഗീത് ശിവന്‍ പറയുന്നു.

Director sangeeth shivan words about urvashi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES