Latest News

സാമൂഹ്യരാഷ്ട്രീയമാണ് ഖെദ്ദ മുന്നോട്ട് വെയ്ക്കുന്നത് സംവിധായകന്‍ മനോജ് കാന; സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു

Malayalilife
സാമൂഹ്യരാഷ്ട്രീയമാണ് ഖെദ്ദ മുന്നോട്ട് വെയ്ക്കുന്നത് സംവിധായകന്‍ മനോജ് കാന;  സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു

ലയാള സിനിമയില്‍ സാമൂഹ്യ പ്രസക്തകിയുള്ള ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ മനോജ് കാനയുടെ പുതിയ ചിത്രം 'ഖെദ്ദ'യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ നടി ആശാ ശരത്തും മകള്‍ ഉത്തര ശരത്തുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫോണ്‍കെണിയുടെ കഥ പറയുന്ന 'ഖെദ്ദ' ഏറെ സാമൂഹ്യപ്രസക്തിയുള്ള ചിത്രമാണ്. അവതരണത്തിലെ പുതുമയും വേറിട്ട പ്രമേയവും ചിത്രത്തെ മനോജ് കാനയുടെ മറ്റ് ചിത്രങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നു. 'ഈ സിനിമ പ്രേക്ഷകര്‍ക്ക് സ്വന്തം അനുഭവമായി മാറുമെന്ന് സംവിധായകന്‍ മനോജ് കാന പറയുന്നു. 'ഖെദ്ദ' സ്ത്രീകളും പെണ്‍കുട്ടികളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്. സോഷ്യല്‍ മീഡിയയില്‍ കുടുങ്ങിപ്പോകുന്ന സ്ത്രീകളുടെ പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. അറിഞ്ഞോ അറിയാതെയോ സ്ത്രീകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയ എന്ന കെണിയില്‍ പെടുകയാണ്. അത്തരം സംഭവങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് ഖെദ്ദയുടെ ഇതിവൃത്തം.  

പരിഹാരമല്ല ചില റിയാലിറ്റികളാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്നതെന്നും മനോജ് കാന വ്യക്തമാക്കി. ഫോണ്‍കെണിയുടെ കഥയാണ് ചിത്രം പറയുന്നതെങ്കിലും നിലവിലെ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. ആശാ ശരത്തും മകളും ഒരുമിച്ച് അഭിനയിക്കുന്നു എന്ന പുതുമയും ഈ ചിത്രത്തിനുണ്ട്.

എല്ലാ അമ്മമാരെയും പോലെ ഉത്തര സിനിമയിലേക്ക് വന്നതില്‍ ഞാനും ഒത്തിരി സന്തോഷിക്കുന്നുണ്ടെന്ന് ആശാ ശരത്ത് പറഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ ഏറെ ഹാപ്പിയാണ്. ഇനി എല്ലാം ഈശ്വരന്‍റെ കൈകളിലാണ്. ആശാ ശരത്ത് പറയുന്നു. സുധീര്‍ കരമന,സുദേവ് നായര്‍, അനുമോള്‍, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തിലെ അഭിനേതാക്കളാണ്. സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ നേടിയ ക്യാമറ മാന്‍ പ്രതാപ് പി നായര്‍ , കോസ്റ്റ്യൂം ഡിസൈനര്‍ അശോകന്‍ ആലപ്പുഴയും 'ഖെദ്ദ'യില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  

Read more topics: # Director manoj kana,# gadhha movie
Director manoj kana gadhha movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES