മലയാളി പ്രേക്ഷകർ ഏറ ആകാംക്ഷയോടെ ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടി ഏറെ ആകാംഷയോടെ വരവേറ്റ ചിത്രമാണ് ദൃശ്യം. ഇന്ത്യൻ സിനിമയിൽ തന്നെ അമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രം ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ദൃശ്യം 2വും ഇന്ത്യൻ സിനിമാ പ്രേക്ഷകർ ആദ്യത്തെ ഭാഗം പോലെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ദൃശ്യം 2 വൻ വിജയമായിരുന്നെങ്കിലും ചില വിമർശനങ്ങൾ ചിത്രത്തിനെ തേടി എത്തിയിരുന്നു എന്ന് സംവിധായകൻ ജിത്തു ജോസഫ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
ഫോറൻസിക് ലാബിൽനിന്ന് അസ്ഥിയും മറ്റും മാറ്റാൻ സാധിക്കുമോയെന്നത് സിനിമ റിലീസായപ്പോൾ ചർച്ചയായിരുന്നു. അതുപോലെ ഒരാൾക്ക് അനായാസം ചെയ്യാനാവില്ല എന്നതു ശരിയാണ്. എന്നാൽ, മൂന്നു നാലു കൊല്ലം ഒരാൾ തുനിഞ്ഞിറങ്ങിയാൽ സംഭവിച്ചെന്നു വരും. 100% യുക്തി മാത്രം നോക്കി സിനിമ ചെയ്യാനാവില്ല. നാടകീയത ഉണ്ടെങ്കിലേ രസമാകൂ എന്നാണ് അദ്ദേഹം പറയുന്നത്.
നാല് വർഷം കൊണ്ട് രൂപപ്പെട്ടതാണ് ദൃശ്യം2 ന്റെ കഥ. 20 വർഷങ്ങൾക്ക് മുമ്പാണ് ദൃശ്യത്തിന്റെ ആശയം മനസ്സിൽ വന്നത് .2010ൽ അത് തിരക്കഥയാക്കി. എഴുതാൻ രണ്ടു മാസമേ വേണ്ടിവന്നുള്ളൂ. എന്റെ അസിസ്റ്റന്റിനു വേണ്ടിയാണ് എഴുതിയതെങ്കിലും അദ്ദേഹത്തിനു സിനിമയാക്കാൻ സാധിച്ചില്ല. തിരക്കഥ തിരിച്ചുവാങ്ങി ഞാൻ സംവിധാനം ചെയ്യുകയായിരുന്നു. 2013ൽ ‘ദൃശ്യം' ഇറങ്ങിയപ്പോൾ രണ്ടാം ഭാഗം വരുമോയെന്നു പലരും ചോദിച്ചു. ഇല്ലെന്നാണ് അന്നു ഞാൻ പറഞ്ഞത്. എന്നാൽ, 2015 ആയപ്പോൾ മറ്റു പലരും ദൃശ്യത്തിന്റെ രണ്ടാം ഭാഗം എഴുതാൻ തുടങ്ങി. അപ്പോഴാണ് അതെക്കുറിച്ചു ജീത്തുവിനു ചിന്തിച്ചുകൂടേയെന്നു നിർമാതാവ് ആന്റണി പെരുമ്പാവൂർ ചോദിച്ചത്. അങ്ങനെ 4 വർഷം കൊണ്ടു രൂപപ്പെട്ടതാണു ദൃശ്യം 2ന്റെ കഥ.
ഇനി മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. മൂന്നിന്റെ ക്ലൈമാക്സ് മനസ്സിലുണ്ട്. അത് മോഹൻലാലിനോട് പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ ക്ലൈമാക്സ് മാത്രമേ കയ്യിലുള്ളൂ. ഇനി കഥ രൂപപ്പെടണം പറ്റുന്ന കഥയാണെങ്കിൽ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. വർഷങ്ങൾ മനസ്സിൽ കിടക്കുമ്പോൾ നല്ലൊരു കഥ രൂപപ്പെട്ടേക്കാം എന്നുള്ള പ്രതീക്ഷയും സംവിധായകൻ നൽകുന്നുണ്ട്. നിവലിൽ തെലുങ്ക് ദൃശ്യം2ന്റെ ചിത്രീകരണത്തിലാണ് ജീത്തു ജോസഫ്. വെങ്കിടേഷ്, മീന, നദിയ മൊയ്തു തുടങ്ങിയവരാണു താരങ്ങൾ. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.