Latest News

വരുണ്‍ ധവാനൊപ്പമെത്തുന്ന സിറ്റഡല്‍ വെബ്‌സീരിസിനായി സാമന്ത വാങ്ങുന്നത് റെക്കോഡ് തുകയോ? സിനിമകള്‍ പരാജയമായിട്ടും പ്രതിഫലം കുറയ്ക്കാതെ സാമന്ത; വെബ് സീരീസിന് നടി വാങ്ങിയത് 10 കോടി രൂപ

Malayalilife
വരുണ്‍ ധവാനൊപ്പമെത്തുന്ന സിറ്റഡല്‍ വെബ്‌സീരിസിനായി സാമന്ത വാങ്ങുന്നത് റെക്കോഡ് തുകയോ? സിനിമകള്‍ പരാജയമായിട്ടും പ്രതിഫലം കുറയ്ക്കാതെ സാമന്ത; വെബ് സീരീസിന് നടി വാങ്ങിയത് 10 കോടി രൂപ

തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ സാമന്ത. തന്റൈ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി സിനിമയില്‍ അധികം സജീവമല്ല

സിറ്റഡല്‍ ആണ് സാമന്തയുടെ ഏറ്റവും പുതിയ പ്രൊജക്ട്. ബോളിവുഡ് താരം വരുണ്‍ ധവാനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫാമിലി മാന്‍ അടക്കം സീരിസുകളിലൂടെ പ്രശസ്തരായ രാജ് ഡികെയാണ് സംവിധാനം ചെയ്യുന്നത്. റൂസോ ബ്രദേഴ്‌സിന്റെ സിറ്റാഡല്‍ സ്‌പൈ യൂണിവേഴ്‌സിലെ ഇന്ത്യന്‍ പതിപ്പാണ് ഇതെന്നാണ് വിവരം.

എ്‌നനാല്‍ ഇതിനായി നടി വാങ്ങിയിരിക്കുന്ന പ്രതിഫലമാണ് ചര്‍ച്ചയാകുന്നത്. സിറ്റഡല്‍ വെബ് സീരീസിനായി ഏകദേശം 10 കോടി രൂപയാണ് സാമന്ത വാങ്ങിയിരിക്കുന്നത്. ഏകദേശം മൂന്ന് കോടി രൂപയാണ് സമാന്ത സിനിമകള്‍ക്കായി വാങ്ങുന്നത്. അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പയില്‍ ഐറ്റം നമ്പരില്‍ മാത്രം പ്രത്യക്ഷപ്പെട്ടപ്പോള്‍ അഞ്ച് കോടിയായിരുന്നു നടി വാങ്ങിയിരുന്നത്.

എന്നാല്‍ നടിയുടേതായി പുറത്തെത്തുന്ന ചിത്രങ്ങളൊന്നും വിജയിക്കുന്നില്ല. ഒടുവില്‍ പുറത്തിറങ്ങിയ ഖുഷിയും പ്രതീക്ഷിച്ച വിജയം കണ്ടില്ല, വിജയ് ദേവരകൊണ്ടയായിരുന്നു നായകന്‍. ഇപ്പോള്‍ തന്റെ ചികിത്സയുടെ ഭാഗമായി സിനിമകളില്‍ നിന്നെല്ലാം ഇടവേളയെടുത്തിരിക്കുകയാണ്‍് താരം.

Read more topics: # സാമന്ത
Did Samantha Ruth Prabhu Charge 10 Crore

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക